HomeNewsPoliticsഎടയൂർ ഗ്രാമപഞ്ചായത്ത് കോവിഡ് പ്രതിരോധ പ്രവർത്തനത്തിലെ അനാസ്ഥ അടിയന്തിരമായി അവസാനിപ്പിക്കുക: ഡിവൈഎഫ്ഐ

എടയൂർ ഗ്രാമപഞ്ചായത്ത് കോവിഡ് പ്രതിരോധ പ്രവർത്തനത്തിലെ അനാസ്ഥ അടിയന്തിരമായി അവസാനിപ്പിക്കുക: ഡിവൈഎഫ്ഐ

dyfi-petition-edayur

എടയൂർ ഗ്രാമപഞ്ചായത്ത് കോവിഡ് പ്രതിരോധ പ്രവർത്തനത്തിലെ അനാസ്ഥ അടിയന്തിരമായി അവസാനിപ്പിക്കുക: ഡിവൈഎഫ്ഐ

എടയൂർ: കോവിഡിന്റെ രണ്ടാം തരംഗത്തെ പ്രതിരോധിക്കുന്നതിൽ എടയൂർ പഞ്ചായത്ത് ഭരണ കൂടം വേണ്ടത്ര ജാഗ്രത പുലർത്തുന്നില്ലെന്ന് ആരോപിച്ച് ഡിവൈഎഫ് ഐ എടയൂർ മേഖലാ കമ്മിറ്റി ഭാരവാഹികൾ പഞ്ചായത്ത് പ്രസിഡണ്ട് എം.പി ഹസീന ഇബ്രാഹിമിന് നിവേദനം നൽകി. ആരോഗ്യ പ്രവർത്തകർ നല്ല നിലയിൽ ഇടപെടൽ നടത്തുന്നുണ്ടെങ്കിലും അവരുടെ ജോലി തിരക്കിനിടയിൽ ഇത്തരം കാര്യങ്ങളിൽ അവർക്ക് നിയന്ത്രിക്കാൻ പറ്റാത്ത അവസ്ഥയുണ്ട്. അവരോടൊപ്പം നിൽക്കേണ്ട പഞ്ചായത്ത് ഭരണകൂടം നിൽക്കുന്നില്ല എന്നതാണ് അവസ്ഥ. കോവിഡ് രോഗികൾക്ക് താമസിക്കാൻ തയ്യാറാക്കിയ, കോവിഡ് രോഗികൾ ഇതുവരെ എത്തിയിട്ടില്ലാത്ത DCC സെന്ററിന്റെ മുന്നിൽ നിന്ന് പഞ്ചായത്ത് ഭരണാധികാരികൾ ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് കൊണ്ട് കൊറോണ പ്രതിരോധമാകില്ല എന്ന് ഭാരവാഹികൾ ആരോപിച്ചു. അഖിൽ ചീനിച്ചോട്, ഷാജി പൂക്കാട്ടിരി എന്നിവർ നേതൃത്വം നൽകി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!