HomeNewsAgricultureദേശീയപാത വികസനത്തിനിടെ പാടശേഖരം വെള്ളത്തിനടിയിലായി; കൃഷിയിറക്കാനാകാതെ കാട്ടിപ്പരുത്തിയിലെ കർഷകർ

ദേശീയപാത വികസനത്തിനിടെ പാടശേഖരം വെള്ളത്തിനടിയിലായി; കൃഷിയിറക്കാനാകാതെ കാട്ടിപ്പരുത്തിയിലെ കർഷകർ

kattipparuthi-paddy-water

ദേശീയപാത വികസനത്തിനിടെ പാടശേഖരം വെള്ളത്തിനടിയിലായി; കൃഷിയിറക്കാനാകാതെ കാട്ടിപ്പരുത്തിയിലെ കർഷകർ

വളാഞ്ചേരി : നഗരസഭയിലെ കാട്ടിപ്പരുത്തി പാടശേഖരത്തിൽ നെൽക്കൃഷി നടത്താനാകാതെ കർഷകർ. ദേശീയപാത വികസനത്തിനിടെ പാടശേഖരം പൂർണമായും വെള്ളത്തിനടിയിലായതാണ് കർഷകർക്ക് വിനയായത്. മൂച്ചിക്കൽ ഓണിയിൽപാലത്തിന് അരികിൽനിന്ന് തുടങ്ങുന്ന ആറുവരിപ്പാത കാട്ടിപ്പരുത്തി പാടശേഖരത്തെ കീറിമുറിച്ചാണ് കടന്നുപോകുന്നത്. പാറാണം, മണലൊടി, ഇളമ്പിലാവിൽ പാടം, കറ്റട്ടിക്കുണ്ട്, പെറളിപ്പാടം, മറി, വടക്കേപ്പാടം, പറയങ്കോട് എന്നിവയടങ്ങുന്ന ഏകദേശം അറുപത് ഏക്കറിലധികം വയലുകളാണ് കാട്ടിപ്പരുത്തി ശേഖരത്തിലുള്ളത്.
kattipparuthi-paddy-waterപാടം മണ്ണിട്ടുയർത്തിയതോടെയാണ് രണ്ടു ഭാഗമായതും വെള്ളം ഉയർന്നതും. കർക്കടകം പിറന്നിട്ടും ഞാറിടാനോ ഞാറ്റടി ഒരുക്കാനോ ഉഴുത്‌ നിലമൊരുക്കാനോ കഴിഞ്ഞില്ലെന്ന് കർഷകർ പറയുന്നു. പാടത്തെ വെള്ളം നിലവിലെ സാഹചര്യത്തിൽ പെട്ടെന്നൊന്നും ഒഴിഞ്ഞുപോകാനും സാധ്യതയില്ല. വെള്ളം ഒഴിഞ്ഞുപോകാൻ ആവശ്യമായ നടപടികൾ സ്വീകരിച്ച് കർഷകരെ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് പാടശേഖരസമിതി സമിതി സെക്രട്ടറി തോരക്കാട്ട് മഠത്തിൽ രാജഗോപാലൻ പ്രമേയം അവതരിപ്പിച്ചു. സി.എച്ച്. ജബ്ബാർ ഗുരുക്കൾ അധ്യക്ഷത വഹിച്ചു. ദേശീയപാത അതോറിറ്റി, വളാഞ്ചേരി നഗരസഭ, കൃഷിവകുപ്പ് തുടങ്ങിയവർക്ക്‌ നിവേദനവും നൽകിയിട്ടുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!