HomeNewsInitiativesCommunity Serviceദത്തുഗ്രാമത്തിലെ നിർധന വിദ്യാർഥികൾക്ക് പഠന സൌകര്യമൊരുക്കി ഡിസാസ്റ്റർ റെസ്പോൺസ് വളണ്ടിയർമാർ

ദത്തുഗ്രാമത്തിലെ നിർധന വിദ്യാർഥികൾക്ക് പഠന സൌകര്യമൊരുക്കി ഡിസാസ്റ്റർ റെസ്പോൺസ് വളണ്ടിയർമാർ

disaster-response-volunteers

ദത്തുഗ്രാമത്തിലെ നിർധന വിദ്യാർഥികൾക്ക് പഠന സൌകര്യമൊരുക്കി ഡിസാസ്റ്റർ റെസ്പോൺസ് വളണ്ടിയർമാർ

കുറ്റിപ്പുറം:കൊറോണ ഭീതി ലോകത്തെ കീഴടക്കിയപ്പോൾ നമ്മുടെ സർക്കാർ കുട്ടികളുടെ വിദ്യാഭ്യാസം നിലനിർത്താൻ ഓൺലൈൻ പഠനത്തിന് രൂപം നൽകി. എങ്കിലും സാമ്പത്തികമായി അതിന് കഴിയാത്തവർക്ക് ഓൺലൈൻ ക്ലാസ്സ്‌ സാധ്യമാക്കുന്നതിന് വേണ്ടി Disaster Response Volunteers എന്ന സംഘടന രൂപീകരിച്ചതാണ്‌ Revive Kerala Edu-bee Programme. മലപ്പുറം ഇടുക്കി തുടങ്ങിയ സ്ഥലങ്ങളിലുള്ള വിദ്യാർത്ഥികളെ കണ്ടെത്തി പഠന സൗകര്യം നൽകുകയാണ് ഇടുക്കി മൂന്നാറിലെ ഈ സംഘടന. ഇവരിലെ ഒരാളും ഇരിമ്പിളിയം MES ഹയർ സെക്കന്ററി സ്കൂളിൽ 2015-2017 കാലയളവിൽ പഠിച്ചിരുന്ന വിദ്യാർത്ഥികളിൽ നാഷണൽ സർവീസ് സ്കീം വോളന്റീറും ആയിരുന്ന അബ്ദുൽ ഹക്ക് അവരുടെ അന്നത്തെ ദത്തു ഗ്രാമമായ കുറ്റിപ്പുറം പാണ്ടികശാല കണ്ണംപറമ്പ് ഗ്രാമത്തിലെ അംഗൻവാടിയുടെ അടുത്തുള്ള ഒരു കുടുംബത്തിലെ 3 കുട്ടികൾക്ക് പഠന സൗകര്യം നൽകിയത്. ഇരിമ്പിളിയം MES ലെ ഒമ്പതാം ക്ലാസ്സ്‌ വിദ്യാർത്ഥിയ്ക്കും പൈങ്കണ്ണൂർ GUPS ലെ മറ്റു രണ്ടു കുട്ടികൾക്കുമാണ് പഠന സൗകര്യം ഒരുക്കിയത്. കണ്ണംപറമ്പ് അംഗൻവാടിയിൽ വെച്ച് നടന്ന ചടങ്ങിൽ NSS volunteer അബ്ദുൽ ഹക്ക് TV കൈമാറി.അംഗൻവാടി ടീച്ചർ സുധ, ടി. പി അബ്ദുള്ളകുട്ടി, മഠത്തിൽ മൊയ്തുട്ടി, റസിയ, മനു ഹൻസിൽ, നിദ ഫഹീം, NSS വളാഞ്ചേരി ക്ലസ്റ്റർ കൺവീനർ ഷാഹിന ടീച്ചർ തുടങ്ങിയവർ പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!