HomeNewsBusinessകൊവിഡിലും തളരാതെ അലങ്കാര മത്സ്യ വിപണി

കൊവിഡിലും തളരാതെ അലങ്കാര മത്സ്യ വിപണി

acquarium-fish

കൊവിഡിലും തളരാതെ അലങ്കാര മത്സ്യ വിപണി

കുറ്റിപ്പുറം : കൊവിഡ് ആളുകളെ വീടുകളിലാക്കിയതോടെ അലങ്കാരമത്സ്യ വിപണിക്ക് നല്ലകാലമാണ്. ചെറിയ അക്വേറിയങ്ങൾക്കാണ് കൂടുതൽ ഡിമാൻഡ്. കാണാൻ ഭംഗിയേറിയ അലങ്കാര മത്സ്യങ്ങളുടെ നീണ്ട നിര തന്നെ കച്ചവടക്കാർ വിപണിയിലെത്തിക്കുന്നുണ്ട്. പലനിറങ്ങളിലുള്ള ഗപ്പികൾക്കാണ് പ്രിയം കൂടുതൽ. ഒപ്പം ഫൈറ്റർ ബ്ലാക്ക്‌മോളി, ബ്ലാക്ക്‌മോർ, ഗോൾഡ് ഫിഷ് തുടങ്ങിയവയ്ക്കും ആവശ്യക്കാരേറെയുണ്ട്. കൊവിഡ് കാരണം ജോലി നഷ്ടപ്പെട്ടവർക്ക് ഈ മേഖല വലിയ ആശ്വാസമാണ് പകരുന്നത്. വിദേശത്തും സ്വദേശത്തും തൊഴിൽ നഷ്ടമായ പലരും പാതയോരങ്ങളിൽ അലങ്കാരമത്സ്യ വിപണനത്തിനെത്തുന്നുണ്ട്.
യഥാക്രമം ഒമാനിൽ നിന്നും മസ്‌കറ്റിൽ നിന്നും ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ റഹ്മത്തുള്ളയും മൻസൂറും ഇത്തരത്തിൽ അലങ്കാരമത്സ്യവിപണിയിലെത്തിച്ചേർന്നവരാണ് . തൃത്താല വെള്ളിയാങ്കല്ല് പാലത്തിന് സമീപമാണ് ഇവരുടെ വിൽപ്പന. വലിയ മുതൽമുടക്കില്ലാതെ തന്നെ ആരംഭിക്കാൻ കഴിഞ്ഞു. വഴിയാത്രക്കാരാണ് പ്രധാന ആവശ്യക്കാർ. സാമാന്യം നല്ല വരുമാനമുണ്ട്. തൃശൂരിൽ നിന്നാണ് അലങ്കാരമത്സ്യം എത്തിക്കുന്നത്. താത്കാലികാശ്വാസമെന്ന നിലയിൽ അലങ്കാര മത്സ്യ മേഖല വലിയ താങ്ങായെന്ന് ഇരുവരും പറയുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!