HomeNewsDisasterPandemicകോവിഡ്-19: വളാഞ്ചേരിയിൽ സുരക്ഷ കർശനമാക്കാൻ തീരുമാനം

കോവിഡ്-19: വളാഞ്ചേരിയിൽ സുരക്ഷ കർശനമാക്കാൻ തീരുമാനം

valanchery-muncipality

കോവിഡ്-19: വളാഞ്ചേരിയിൽ സുരക്ഷ കർശനമാക്കാൻ തീരുമാനം

വളാഞ്ചേരി : നഗരസഭയിലും സമീപ പഞ്ചായത്തുകളിലും പോസിറ്റീവ് കേസുകൾ റിപ്പോർട്ടുചെയ്തതിൽ പ്രദേശത്ത് കർശന നടപടികൾ സ്വീകരിക്കാൻ തീരുമാനം. സർക്കാർ നിർദേശങ്ങൾ പാലിക്കുന്നതിൽ പൊതുസമൂഹം കാണിക്കുന്ന അലംഭാവംകൂടി കണക്കിലെടുത്താണ് തിങ്കളാഴ്ച നഗരസഭാ ഹാളിൽച്ചേർന്ന അധികൃതരുടെ യോഗം തീരുമാനമെടുത്തത്.
valanchery-muncipality
തീരുമാനങ്ങൾ ചുവടെ:
1. മരണം, വിവാഹം, നിക്കാഹ് എന്നീ ചടങ്ങുകൾ നടക്കുമ്പോൾ വീടുകളിൽ രജിസ്റ്റർവെച്ച് വരുന്നവരുടെ പേരുവിവരം, ഫോൺനമ്പർ എന്നിവ രേഖപ്പെടുത്തണം.
2. റാൻഡം ചെക്കിങ്ങിനുള്ള സാധ്യത കണ്ടെത്താൻ തീരുമാനിച്ചു 3. വാർഡ്തല സമിതിയോഗവും ആർ.ആർ.പിമാരുടെ യോഗവും ഉടൻ നടത്തും.
4. പ്രധാന കടകളിൽ ജനബാഹുല്യം നിയന്ത്രിക്കാൻ തീരുമാനിച്ചു.
5. കോവിഡ് സെന്ററുകൾ കണ്ടെത്തുകയും വാഹനലഭ്യത ഉറപ്പുവരുത്തുകയും ചെയ്യും. യോഗത്തിൽ നഗരസഭാധ്യക്ഷ സി.കെ. റുഫീന അധ്യക്ഷത വഹിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!