HomeNewsEventsക്ഷീര കര്‍ഷകര്‍ക്ക് പാല്‍ വില കൂട്ടാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും: മന്ത്രി കെ രാജു

ക്ഷീര കര്‍ഷകര്‍ക്ക് പാല്‍ വില കൂട്ടാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും: മന്ത്രി കെ രാജു

ക്ഷീര കര്‍ഷകര്‍ക്ക് പാല്‍ വില കൂട്ടാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കും: മന്ത്രി കെ രാജു

മാറാക്കര: പശുക്കള്‍ക്കുളള ഇന്‍ഷൂറന്‍സിന്റെ പകുതി പ്രീമീയം സര്‍ക്കാര്‍ നല്‍കുമെന്ന് വനം-മൃഗ സംരക്ഷണ ക്ഷീര വകുപ്പ് മന്ത്രി അഡ്വ. കെ. രാജു പറഞ്ഞൂ. മാറാക്കര ഗ്രാമ പഞ്ചായത്ത് ക്ഷീരോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. തീറ്റപ്പുല്‍ കൃഷിക്ക് സബ്‌സിഡിയും, പാലിന് കര്‍ഷകര്‍ക്ക് കൂടുതല്‍ വില ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കുമെന്നും മാറാക്കര വെറ്റിനറി ഡിസ്‌പെന്‍സറിയെ വെറ്റിനറി ആശുപത്രിയായി ഉയര്‍ത്തുമെന്നും മന്ത്രി അറിയിച്ചു. ക്ഷീര കര്‍ഷകരെയും, ഫാം ഉടമകളെയും ആദരിക്കുകയും, ക്ഷീര കര്‍ഷകര്‍ക്ക് സൗജന്യ മരുന്നു വിതരണവും ചടങ്ങില്‍ മന്ത്രി നടത്തി. പ്രൊഫ. കെ കെ ആബിദ് ഹുസൈന്‍ തങ്ങള്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി പി സമീറ, സിപിഐ. ജില്ലാ സെക്രട്ടറി പി പി സുനീര്‍, സി എച്ച് ജലീല്‍, അഡ്വ. പി ജാബിര്‍, വഹീദ ബാനു, കെ പി സുരേന്ദ്രന്‍, പി പി കുഞ്ഞ്‌മൊയ്തു ഹാജി, കെ പി രമേശ്, കെ. രഞ്ജിത്, കുഞ്ഞിമുഹമ്മദ് നെയ്യത്തൂര്‍, എ വി പ്രസാദ്, പാമ്പലത്ത് മുഹമ്മദ്, കെ. സെയ്തലവി, എ പി മൊയ്തീന്‍ കുട്ടി, കെ പി നാരായണന്‍, തിത്തുമ്മ, സുഹറ, പി പി ബഷീര്‍ എന്നിവര്‍ സംസാരിച്ചു. ഡോ. പി വി അബ്ദുല്‍ അസീസ്, ഡോ. ബി. സുരേഷ്, ഡോ. പ്രീത സക്കറിയ എന്നിവര്‍ ക്ലാസെടുത്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. മധുസൂദനന്‍ സ്വാഗതവും, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി അനിത ജെ സ്റ്റീഫന്‍ നന്ദിയും പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!