HomeNewsPublic Issueഓഖി: കടല്‍ക്ഷോഭമുണ്ടായ ബീച്ചുകള്‍ സന്ദര്‍ശിച്ചു മന്ത്രി കെ ടി ജലീല്‍

ഓഖി: കടല്‍ക്ഷോഭമുണ്ടായ ബീച്ചുകള്‍ സന്ദര്‍ശിച്ചു മന്ത്രി കെ ടി ജലീല്‍

cyclone-ockhi

ഓഖി: കടല്‍ക്ഷോഭമുണ്ടായ ബീച്ചുകള്‍ സന്ദര്‍ശിച്ചു മന്ത്രി കെ ടി ജലീല്‍

തിരൂര്‍: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടല്‍ക്ഷോഭമുണ്ടായ പടിഞ്ഞാറെക്കര, കൂട്ടായി ബീച്ചുകള്‍ മന്ത്രി കെ ടി ജലീല്‍ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ചുഴലിക്കാറ്റ് ജില്ലയിലെ തീരദേശത്തും ദുരിതംവിതച്ചിരുന്നു. ചില മേഖലകളില്‍ കടല്‍  കരയിലേക്ക് കയറിയപ്പോള്‍ താനൂരില്‍ കടല്‍ ഉള്ളിലേക്ക് വലിഞ്ഞു. എന്നാല്‍ തീരദേശത്തെ വീടുകള്‍ക്ക് കാര്യമായ പ്രശ്നങ്ങള്‍ ഉണ്ടായില്ല. പുറത്തൂര്‍ പടിഞ്ഞാറെക്കര ബീച്ചിലും മംഗലം കൂട്ടായി ബീച്ചിലും കടല്‍ക്ഷോഭം രൂക്ഷമായിരുന്നു. ഞായറാഴ്ച രാവിലെ അഴിമുഖത്ത് 100 മീറ്ററോളം ദൂരത്തില്‍ കടല്‍ കയറി. ഇത് നാട്ടുകാരെ പരിഭ്രാന്തരാക്കി. തുടര്‍ന്ന് കടല്‍ സാധാരണ നിലയിലേക്ക് വന്നെങ്കിലും സുരക്ഷ കര്‍ശനമാക്കി. വിനോദ സഞ്ചാരികള്‍ക്ക് പ്രദേശത്ത് കടുത്ത നിയന്ത്രണമാണ് വരുത്തിയത്.

കൂട്ടായി ബീച്ചിലും കടല്‍ കരയിലേക്ക് കയറി. കുട്ടികള്‍ കളിക്കുന്ന 50 മീറ്ററോളം കര കടലെടുത്തു. വലിയ ഉയരത്തിലാണ് കരയിലേക്ക് തിരയടിച്ചത്. ഇതാണ് നാട്ടുകാരെയും മത്സ്യത്തൊഴിലാളികളെയും ആശങ്കയിലാക്കിയത്.
ഇതേ തുടര്‍ന്നായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം. കടല്‍ക്ഷോഭംമൂലം വീടുകളില്‍ വെള്ളം കയറിയതൊഴിച്ചാല്‍ മറ്റ് പ്രശ്നങ്ങള്‍ ഉണ്ടായില്ലെന്നാണ് റവന്യൂ അധികൃതരുടെ വിലയിരുത്തല്‍. തിരൂര്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ പി ഉണ്ണി വിശദാംശങ്ങള്‍ മന്ത്രിയുമായി പങ്കുവച്ചു. കൂട്ടായി ബീച്ചില്‍ മത്സ്യത്തൊഴിലാളികളുമായി മന്ത്രി ചര്‍ച്ചനടത്തി. കൂട്ടായി ബീച്ചില്‍ ഹാര്‍ബര്‍ സ്ഥാപിക്കണമെന്ന് ഇവര്‍ മന്ത്രിയോട് ആവശ്യപ്പെട്ടു. തിരൂര്‍ ബ്ളോക്ക് പഞ്ചായത്ത് അംഗം സി പി ഷുക്കൂര്‍, പുറത്തൂര്‍ പഞ്ചായത്ത് അംഗം മുജീബ് റഹ്മാന്‍, കമറുദ്ദീന്‍, സലാം താണിക്കാട്, ഇ ജാഫര്‍ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായി.
Content highlights: cyclone ockhi minister kt jaleel

വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!