ഇരിമ്പിളിയം: സൈക്കിള്‍സവാരിക്കൊരുങ്ങി പത്താംക്ലാസ് വിദ്യാര്‍ഥികള്‍.

ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് പരിധിയില്‍ പത്താംക്ലാസില്‍ പഠിക്കുന്ന പട്ടികജാതിവിഭാഗത്തിലുള്ള എഴുപത്തിനാല് വിദ്യാര്‍ഥികള്‍ക്കാണ് സൈക്കിള്‍ നല്‍കിയത്. ഇതിന്റെ പഞ്ചായത്തുതല ഉദ്ഘാടനം ഇരിമ്പിളിയം ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രസിഡന്റ് കെ.ടി. ഉമ്മുകുല്‍സു നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് പള്ളത്ത് വേലായുധന്‍ അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ വി.കെ.റജുല, എന്‍. മുഹമ്മദ്, വി.ടി. അമീര്‍, ടി.പി. ഇബ്രാഹിം, പ്രവീണ രാജീവ്, സി. സരസ്വതി, എ. അബൂബക്കര്‍, മമ്മു പാലോളി, കെ.അബ്ദു, എ.രാജഗോപാലന്‍, പ്രിന്‍സിപ്പല്‍ കെ.സുരേഷ്, പി.ടി.എ. പ്രസിഡന്റ് കെ.ടി. ഗോപാലന്‍, വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു. 3,58,900 രൂപയാണ് സൈക്കിള്‍ വിതരണത്തിനായി പഞ്ചായത്ത് വകയിരുത്തിയിട്ടുള്ളത്.