HomeNewsLaw & Orderകുട്ടികളെ വിട്ടുകിട്ടണമെന്ന ആവശ്യത്തിൽ കനകദുർഗയ്ക്ക് അനുകൂല വിധി

കുട്ടികളെ വിട്ടുകിട്ടണമെന്ന ആവശ്യത്തിൽ കനകദുർഗയ്ക്ക് അനുകൂല വിധി

kanakadurga

കുട്ടികളെ വിട്ടുകിട്ടണമെന്ന ആവശ്യത്തിൽ കനകദുർഗയ്ക്ക് അനുകൂല വിധി

കുറ്റിപ്പുറം ∙ ആഴ്ചയിൽ ഒരുദിവസം കുട്ടികളെ കനകദുർഗയ്ക്ക് വിട്ടുനൽകണമെന്ന് ശിശുക്ഷേമ സമിതിയുടെ നിർദേശം. കുട്ടികളെ കാണാനും പരിചരിക്കാനും അവസരം നൽകണമെന്ന കനകദുർഗയുടെ പരാതിയെ തുടർന്ന് തവനൂരിൽ നടന്ന സിറ്റിങ്ങിലാണ് സി‍ഡബ്ലിയുസി ചെയർമാൻ ഹാരിഷ് പഞ്ചിളിയുടെ ഉത്തരവ്. ശനിയാഴ്ച വൈകിട്ട് 6 മുതൽ ഞായറാഴ്ച വൈകിട്ട് 6 വരെയാണ് കനകദുർഗയ്ക്ക് കുട്ടികളെ ഒപ്പം താമസിപ്പിക്കാൻ അനുവാദം നൽകിയത്.
bright-academy
എല്ലാ ശനിയാഴ്ചയും ഭർത്താവ് കൃഷ്ണനുണ്ണി കുട്ടികളെ കനകദുർഗയുടെ വീട്ടിൽ എത്തിക്കണം. ഞായറാഴ്ച വൈക‌ിട്ട് കനകദുർഗ കുട്ടികളെ കൃഷ്ണനുണ്ണിയുടെ വീട്ടിൽ തിരിച്ചേൽപ്പിക്കണം. 23 മുതൽ ഉത്തരവ് നടപ്പാക്കണം. ഇന്നലെ രാവിലെ പത്തരയോടെ ആണ് കൃഷ്ണനുണ്ണി, മാതാവ് സുമതിയമ്മ, സഹോദരൻ എന്നിവർ കുട്ടികൾക്കൊപ്പം തവനൂരിലെ സിഡബ്ലിയുസി മുൻപാകെ ഹാജരായത്.
kanakadurga
ഇതിനുശേഷം കനകദുർഗയുമെത്തി. കനകദുർഗയോടും ഭർത്താവ് കൃഷ്ണനുണ്ണിയോടും വിവരങ്ങൾ ആരാഞ്ഞ സമിതി കുട്ടികളുടെ അഭിപ്രായവും രേഖപ്പെടുത്തി. ഇതനുസരിച്ചാണ് സമിതി തീരുമാനമെടുത്തത്. ശബരിമല ദർശനത്തിനുശേഷം തിരിച്ചെത്തിയ തനിക്ക് കുട്ടികളെ വിട്ടുനൽകാൻ ഭർത്താവും അവരുടെ വീട്ടുകാരും തയാറായില്ല എന്ന പരാതിയുമായാണ് കനകദുർഗ ശിശുക്ഷേമ സമിതിയെ സമീപിച്ചത്. സിറ്റിങ്ങിൽ സിഡബ്ല്യുസി. അംഗങ്ങളായ നജ്മൽ ബാബു, കവിതാ ശങ്കർ എന്നിവരും പങ്കെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!