HomeNewsDisasterPandemicവളാഞ്ചേരി നഗരസഭയിലെ കണ്ടെയ്ന്മെന്റ് സോണുകൾ അടച്ചു

വളാഞ്ചേരി നഗരസഭയിലെ കണ്ടെയ്ന്മെന്റ് സോണുകൾ അടച്ചു

containment-zone-valanchery

വളാഞ്ചേരി നഗരസഭയിലെ കണ്ടെയ്ന്മെന്റ് സോണുകൾ അടച്ചു

വളാഞ്ചേരി: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കണ്ടെയ്ന്മെന്റ് സോണുകളായി പ്രഖ്യാപിച്ച വളാഞ്ചേരി നഗരസഭയിലെ 8, 13, 14, 20 തുടങ്ങിയ ഡിവിഷനുകളിലെ റോഡുകൾ അടച്ചു. സോണിലെ പ്രധാന പാതകളായ ദേശീയ പാത 66 ഗതാഗതത്തിനായി തുറന്നിടുമെങ്കിലും വളാഞ്ചേരി-നിലമ്പൂർ സംസ്ഥാന പാത 73ൽ നിയന്ത്രണത്തോടെ ഗതാഗതം അനുവദിക്കും. ഞായറാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് ഹോട്ട്‌സ്പോട്ടായി പ്രഖ്യാപിച്ച വളാഞ്ചേരി നഗരസഭയിലെ നാല് ഡിവിഷനുകളിൽ നിയന്ത്രണങ്ങൾ ആരംഭിക്കുന്നത്. ജില്ലയിൽ ഞായറാഴ്ച സമ്പൂർണ ലോക്ക്ഡൌൺ പ്രഖ്യാപിച്ചതിനാൽ ഇന്ന് ടൌണിൽ വാഹനങ്ങൾ നാമമാത്രമായിരുന്നു. പോലീസിന്റെ കർശന പരിശോധനകൾക്ക് ശേഷം മാത്രമേ വാഹനങ്ങൾ കടത്തിവിടുന്നുണ്ടായിരുന്നുള്ളു.
containment-zone-valanchery
സംസ്ഥാന പാത 73ലെ കൊളമംഗലം കോതേതോടിന് കുറുകെയുള്ള പാലമാണ് ആദ്യമായി അടച്ചത്. അതോടൊപ്പം പട്ടാമ്പി റോഡിൽ എം.ഇ.എസ് കെ.വി.എം കോളേജിന് സമീപമുള്ള പാലവും മറ്റ് ഇടറോഡുകളും അടച്ചു. വളാഞ്ചേരി സി.ഐ എം.കെ ഷാജി, എസ്.ഐ മോഹനകൃഷ്ണൻ, തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു നടപടികൾ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!