HomeNewsEducationActivityഎം.ഇ. എസ് കോളേജിൽ രാജ്യത്തിന്റെ എഴുപത്തിഅഞ്ചാം സ്വാതന്ത്ര്യദിന വാർഷിക പരിപാടികൾക്ക് തുടക്കമായി; കരകൗശല കളിപ്പാട്ട പ്രദർശനം സംഘടിപ്പിച്ചു കോമേഴ്‌സ് വിഭാഗം

എം.ഇ. എസ് കോളേജിൽ രാജ്യത്തിന്റെ എഴുപത്തിഅഞ്ചാം സ്വാതന്ത്ര്യദിന വാർഷിക പരിപാടികൾക്ക് തുടക്കമായി; കരകൗശല കളിപ്പാട്ട പ്രദർശനം സംഘടിപ്പിച്ചു കോമേഴ്‌സ് വിഭാഗം

എം.ഇ. എസ് കോളേജിൽ രാജ്യത്തിന്റെ എഴുപത്തിഅഞ്ചാം സ്വാതന്ത്ര്യദിന വാർഷിക പരിപാടികൾക്ക് തുടക്കമായി; കരകൗശല കളിപ്പാട്ട പ്രദർശനം സംഘടിപ്പിച്ചു കോമേഴ്‌സ് വിഭാഗം

വളാഞ്ചേരി: എം.ഇ. എസ് കോളേജിൽ രാജ്യത്തിന്റെ എഴുപത്തിഅഞ്ചാം സ്വാതന്ത്ര്യദിന വാർഷിക പരിപാടികൾക്ക് തുടക്കമായി. കോമേഴ്‌സ് വിഭാഗം പാഴ്‌വസ്തുക്കൾ-പാഴ്ത്തുണിത്തരങ്ങൾ എന്നിവ കൊണ്ട് നിർമിച്ച ഇരുന്നൂറ്റമ്പതോളം കരകൗശല വസ്തുക്കളുടെയും കളിപ്പാട്ടങ്ങളുടെയും പ്രദർശനം സംഘടിപ്പിച്ചു. വിവിധ പരിപാടികളുടെയും പ്രദർശനങ്ങളുടെയും ഉത്ഘാടനം കോളേജ് പ്രിൻസിപ്പൽ പ്രൊഫ.പി. പി. ഷാജിദ് നിർവഹിച്ചു. വാണിജ്യ ശാസ്ത്ര വകുപ്പ് മേധാവി ഡോ. പി. സി. സന്തോഷ്‌ ബാബു അധ്യക്ഷനായ ചടങ്ങിൽ സ്റ്റാഫ് സെക്രട്ടറി കെ.മുഹമ്മദ് ഷിബു, ഐ.ക്യു. എ.സി കോ- ഓർഡിനേറ്റർ ഡോ.നജ്ല.ടി.വൈപ്രോഗ്രാം കോ-ഓർഡിനേറ്റർമാരായ പ്രൊഫ.റമീന കെ എ, പ്രൊഫ.നിസാബ്. ടി, ഡോ.എസ്.ആർ.പ്രീത, പ്രൊഫ. ദിനിൽ. എസ്, പ്രൊഫ.മുനീറ.കെ എന്നിവർ പ്രസംഗിച്ചു. തുടർന്ന് ക്യാമ്പസ്സിൽ നടന്ന സ്വാതന്ത്ര്യദിന കൂട്ടായ്മയിൽ ഡോക്ടർ ഹബീബ് റഹ്മാൻ ദേശഭക്തി പ്രതിജ്ഞ വിദ്യാർത്ഥികൾക്ക് ചൊല്ലിക്കൊടുത്തു. വിദ്യാർത്ഥികൾ നിർമിച്ച കരകൗശല ഉത്പന്നങ്ങൾ തവനൂർ ചിൽഡ്രൻസ് ഹോമിലേയും ഓൾഡ് എജ് ഹോമിലെയും അന്തേവാസികൾക്ക് കൈമാറുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!