HomeNewsEnvironmentalമഴക്കാല ശുചീകരണത്തിന് വളാഞ്ചേരി നഗരസഭയിൽ തുടക്കമായി

മഴക്കാല ശുചീകരണത്തിന് വളാഞ്ചേരി നഗരസഭയിൽ തുടക്കമായി

cleaning-monsoon-valanchery-2023

മഴക്കാല ശുചീകരണത്തിന് വളാഞ്ചേരി നഗരസഭയിൽ തുടക്കമായി

വളാഞ്ചേരി: വളാഞ്ചേരി നഗരസഭയുടേയും ബ്രദേഴ്സ് ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബ് മീമ്പാറയുടേയും സംയുക്ത ആഭിമുഖ്യത്തിൽ ആരോഗ്യ ജാഗ്രത 2023 നവകേരളം മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായി മഴക്കാല ശുചീകരണം നടത്തി. മീമ്പാറ പ്രദേശത്ത് വെച്ച് നടന്ന ശുചീകരണo പ്രവർത്തനത്തിന്റെ മുനിസിപ്പൽ തല ഉദ്ഘാടനം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ നിർവഹിച്ചു. ബ്രദേഴ്സ് ക്ലബ്ബ് പ്രസിഡണ്ട് അൻവർ മുള മുക്കിൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫാറൂഖ് സ്വാഗതം പറഞ്ഞു. വാർഡ് കൗൺസിലർ കമറുദ്ധീൻ പാറക്കൽ ആശംസ അർപ്പിച്ചു സംസാരിച്ചു.വരും ദിവസങ്ങളിൽ നഗരസഭയിലെ മുഴുവൻ വാർഡുകളിലും ശുചീകരണ പ്രവർത്തനങ്ങൽ നടത്തും. ക്ലബ് ഭാരവാഹികളായ നാസർ പി.വി, ഷംസു എം, ശുഹൂദ്, ഷംസു പി.പി, ജാബിർ, സൈനു കെ.കെ, തുടങ്ങിയവർ നേതൃത്തം നൽകി. സൈഫുദ്ധീന്റെ നേതൃത്തത്തിലുള്ള ഫ്രാൻസ് ക്ലബ്ബ് കാവുംപുറവും ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!