HomeUncategorizedകോഴിക്കടകളിൽനിന്നുള്ള മാലിന്യങ്ങൾ ജില്ലയ്ക്ക് പുറത്തേക്ക് കൊണ്ടുപോകുന്നത് കുറ്റകരമാക്കുന്നു

കോഴിക്കടകളിൽനിന്നുള്ള മാലിന്യങ്ങൾ ജില്ലയ്ക്ക് പുറത്തേക്ക് കൊണ്ടുപോകുന്നത് കുറ്റകരമാക്കുന്നു

chicken

കോഴിക്കടകളിൽനിന്നുള്ള മാലിന്യങ്ങൾ ജില്ലയ്ക്ക് പുറത്തേക്ക് കൊണ്ടുപോകുന്നത് കുറ്റകരമാക്കുന്നു

എടപ്പാൾ : കോഴിക്കടകളിൽനിന്നുള്ള മാലിന്യങ്ങൾ ജില്ലയ്ക്ക് പുറത്തേക്ക് കൊണ്ടുപോകുന്നത് കുറ്റകരമാക്കുന്നു. ഇത്തരത്തിൽ ചെയ്യുന്ന കടകളുടെ ലൈസൻസ് റദ്ദാക്കുകയോ പകർച്ചവ്യാധി നിയമം ചുമത്തി കേസെടുക്കുകയോ ചെയ്യണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകി. ജില്ലയിലുള്ള മുഴുവൻ കടകളിലെയും മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കാൻ ജില്ലയിൽ സൗകര്യമുണ്ട്. എന്നിട്ടും പുറത്തേക്കയക്കുന്നത് ദുരുപയോഗത്തിന് കാരണമാകുന്നെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് തീരുമാനം.
chicken waste
മലിനീകരണ നിയന്ത്രണബോർഡിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന 20 റെൻഡറിങ് പ്ലാന്റുകൾ ജില്ലയിലുണ്ട്. ജില്ലയിലെ മുഴുവൻ കോഴിക്കടകളിലെയും മാലിന്യങ്ങൾ ശാസ്ത്രീയമായി സംസ്‌കരിക്കാൻ ഇവിടെ സാധിക്കും. എന്നാൽ അവയ്ക്ക് കൈമാറാതെ മാലിന്യം പുറത്തേക്ക് കൊണ്ടുപോകുകയാണ്. കൃത്യമായി സംസ്‌കരിക്കപ്പെടാതെ പൊതുസ്ഥലങ്ങളിലാണ് ഇവ തള്ളുന്നത്. ഇത്തരക്കാരെ കണ്ടെത്തി ബോധവത്കരിക്കും. ശാസ്ത്രീയമായി സംസ്‌കരിക്കാത്തതുമൂലമുള്ള ദോഷവശങ്ങൾ പറഞ്ഞു മനസ്സിലാൻ ആരോഗ്യപ്രവർത്തകർ മുൻകൈയെടുക്കും. കോഴിക്കടകൾക്ക് ലൈസൻസ് നൽകുമ്പോൾ ഇക്കാര്യം പരിശോധിക്കും. മാലിന്യസംസ്‌കരണരീതി വ്യക്തമാക്കുന്ന രജിസ്റ്റർ സൂക്ഷിക്കാൻ നിർേദശിക്കും. ജില്ലയിലെ തദ്ദേശസ്ഥാപന മേധാവികൾ അവരുടെ പരിധിയിലുള്ള എല്ലാ കോഴിക്കടകൾക്കും ഈ നിർദേശം നൽകണമെന്നും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. കോഴി അവശിഷ്ടം മൂലം ജില്ലയനുഭവിക്കുന്ന പാരിസ്ഥിതികപ്രശ്‌നങ്ങൾക്കും ഇതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!