HomeNewsCrimeദേശീയപാത സർവ്വെക്കിടെ സംഘർഷം; 150 പേർക്കെതിരെ കേസ്

ദേശീയപാത സർവ്വെക്കിടെ സംഘർഷം; 150 പേർക്കെതിരെ കേസ്

survey-riot

ദേശീയപാത സർവ്വെക്കിടെ സംഘർഷം; 150 പേർക്കെതിരെ കേസ്

വളാഞ്ചേരി ഓൺലൈനിൽ വാർത്തകൾ നൽകാൻ +919995926236 എന്ന നമ്പറിൽ വാട്സാപ് ചെയ്യൂ.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ https://t.me/vlyonline


തിരൂരങ്ങാടി ∙ ദേശീയപാത വികസനത്തിനുള്ള സർവേ തടഞ്ഞതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സംഘർഷമുണ്ടായ എആർ നഗർ വലിയപറമ്പ്, അരീത്തോട് പ്രദേശങ്ങളിലെ 150 പേർക്കെതിരെ പൊലീസ് കേസെടുത്തു. രാവിലെ മുതൽ പ്രദേശത്ത് പോലീസ് സംഘം ഉണ്ടായിരുന്നെങ്കിലും ഇന്നലെ റോഡിലും കവലകളിലും ആളുകൾ കുറവായിരുന്നു. ഇന്നലെ നാലു കിലോമീറ്റർ സർവേ പൂർത്തിയാക്കി. ജില്ലയിൽ 42.35 കിലോ മീറ്റർ സർവേ ഇതുവരെ പൂർത്തിയായി. തിങ്കളാഴ്‌ച ഹർത്താലായതിനാൽ ചൊവ്വാഴ്‌ചയാണ് സർവേ തുടരുക. ബാക്കിയുള്ള ഒൻപതു കിലോമീറ്റർ സർവേ മൂന്നുദിവസം കൊണ്ട് തീർക്കും.കോട്ടയ്ക്കലിനും കാലിക്കറ്റ് സർവകലാശാലയ്ക്കുമിടയിൽ ദേശീയപാത വികസനത്തിനുള്ള ഭൂമിയേറ്റെടുക്കൽ സർവേക്കിടെ രണ്ടാംദിവസവും സംഘർഷം. പടിക്കലിൽ വീട്ടുമുറ്റത്ത് കൂടിനിന്ന സ്‌ത്രീകളും പതിനാറുകാരനുമുൾപ്പെടെ പത്തുപേർക്ക് ലാത്തിയടയിൽ പരുക്കേറ്റു. വീട്ടമ്മ തളർന്നുവീണു. ഇടിമുഴിക്കൽ എഎൽപി സ്‌കൂളിൽ അധികൃതർ വിളിച്ച ചേലേമ്പ്ര, പള്ളിക്കൽ പഞ്ചായത്തുകളിലെ ഭൂവുടമകളുടെ യോഗം സംഘർഷത്തിൽ കലാശിച്ചു.
പടിക്കൽ ചോനാരി അബ്‌ദുൽ അസീസിന്റെ വീട്ടുമുറ്റത്ത് രാവിലെ പത്തിനാണ് പൊലീസ് ലാത്തിവീശിയത്. സർവേ നടക്കുന്നിടത്ത് കൂടിനിന്നവരെ പൊലീസ് നീക്കംചെയ്‌തിരുന്നു. റോഡിലുണ്ടായിരുന്നവർ മുറ്റത്തേക്കു മാറിനിന്നപ്പോൾ അവിടെനിന്നു മാറാൻ ആവശ്യപ്പെട്ടു. നാട്ടുകാർ വിസമ്മതിച്ചതോടെ ലാത്തിവീശുകയായിരുന്നു.injured-police
അസീസിന്റെ ഭാര്യ ഹഫ്‌സത്ത് (42) തളർന്നു വീണു. പാറായി കോയിപറമ്പത്ത് സുലൈഖ (50), ഇർഷാദലി (28), ഇഖ്‌ബാൽ ബാബു (25), ആദിൽ ഹസൻ (21), ഇർഫാൻ (16), പി.വി.വാഹിദ് (20) എന്നിവർക്കാണു പരിക്കേറ്റത്. ഇർഷാദലി, ആദിൽ ഹസൻ എന്നിവരെ കസ്‌റ്റഡിയിലെടുത്തു. പി.അബ്‌ദുൽ ഹമീദ് എംഎൽഎ പൊലീസ് സ്‌റ്റേഷനിൽ കുത്തിയിരുപ്പ് നടത്തിയതോടെ വിട്ടയച്ചു.
അലൈൻമെന്റ് മാറ്റം പഞ്ചായത്തിന്റെ അറിവോടെയാണെന്നും അല്ലെന്നുമുള്ള വാദപ്രതിവാദമാണ് ഇടിമൂഴിക്കൽ സ്കൂളിലെ സംഘർഷത്തിൽ കലാശിച്ചത്. ഡപ്യൂട്ടി കലക്‌ടർ ഡോ. ജെ.ഒ.അരുണിനെയും ചേലേമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് സി.രാജേഷിനേയും തടയാൻ ശ്രമമുണ്ടായി. ദേശീയപാതയിൽ അൽപസമയം ഗതാഗതം മുടങ്ങി. പൊലീസ് സംരക്ഷണയിലാണ് ഡപ്യൂട്ടർ കലക്ടർ മടങ്ങിയത്.riot-survry
ഭൂമി നഷ്ടമാകുന്നവരുടെ വികാരപ്രകടനങ്ങൾക്കും യോഗം സാക്ഷിയായി. കഴിഞ്ഞ ദിവസം സംഘർഷമുണ്ടായ അരീത്തോട് – വലിയപറമ്പ് മേഖലയിൽ സ്ഥിതി ശാന്തമായിരുന്നു. അറസ്റ്റിലായ 13 പേരെയും ജാമ്യത്തിൽവിട്ടു. എആർ നഗർ പഞ്ചായത്തിലെ സിപിഎം അംഗവും ഡിവൈഎഫ്ഐ നേതാവുമായ കെ.പി.ഷമീറും ഇവരിൽപെടുന്നു. പൊലീസ് നടപടിക്കിടെ പരുക്കേറ്റു തളർന്നുവീണ പതിനൊന്നുകാരി റിഫ്ന റസ്മിയ ഇന്നലെ ആശുപത്രി വിട്ടു.

No Comments

Leave A Comment