HomeNewsElectionകേരളത്തിലെ വിദ്യാർത്ഥികളുടെ പഠന നിലവാരം ലോകോത്തരമാക്കാൻ വിദേശ സർവ്വകലാശാലകൾ സ്ഥാപിക്കും – ഡോ: ശശി തരൂർ എം.പി.

കേരളത്തിലെ വിദ്യാർത്ഥികളുടെ പഠന നിലവാരം ലോകോത്തരമാക്കാൻ വിദേശ സർവ്വകലാശാലകൾ സ്ഥാപിക്കും – ഡോ: ശശി തരൂർ എം.പി.

zeitgeist-valanchery-thaoor

കേരളത്തിലെ വിദ്യാർത്ഥികളുടെ പഠന നിലവാരം ലോകോത്തരമാക്കാൻ വിദേശ സർവ്വകലാശാലകൾ സ്ഥാപിക്കും – ഡോ: ശശി തരൂർ എം.പി.

വളാഞ്ചേരി:സംസ്ഥാനത്ത് യൂ.ഡി.എഫ് അധികാരത്തിലേറിയാൽ കേരളത്തിലെ വിദ്യാർത്ഥികളുടെ പOന നിലവാരം ലോകോത്തര സമാനതയിലേക്ക് ഉയർത്തുന്നതിന് വിദേശ സർവ്വകലാശാലകൾ സ്ഥാഥാപിക്കുമെന്ന് ഡോ: ശശി തരൂർ അഭിപ്രായപ്പെട്ടു. കോട്ടക്കൽ നിയോജക മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി പ്രൊഫ. കെ.കെ ആബിദ് ഹുസൈൻ തങ്ങളുടെ തെരഞ്ഞടുപ്പ് പ്രചരണത്തിൻ്റെ ഭാഗമായി വളാഞ്ചേരി സഹകരണ ബാങ്ക് പരിസരത്ത് സംഘടിപ്പിച്ച “തരൂരും പ്രൊഫസറും” പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഷം തോറും അഞ്ച് മില്യയൻ ഡോളറാണ് ഇന്ത്യയിലെ വിദ്യാർത്ഥികളെ പഠിപ്പിക്കാൻ രക്ഷിതാക്കൾ വിദേശ രാജ്യങ്ങളിലെ സർവ്വകലാശാലകളിൽ ചിലവഴിക്കുന്നത്. ഇത് ഒഴിവാകണം നമ്മുടെ നാട്ടിലും വിദേശ സർവ്വകലാശാലകൾ സ്ഥാപിച്ച് പഠനനിലവാര മികവുറ്റതാക്കണം. ലോകോത്തര വിദ്യാഭ്യാസത്തിലൂടെ നമ്മുടെ കുട്ടികളുടെ സ്വന്തം ഭാവി നന്നാക്കിയെടുക്കാൽ കഴിയണം.
zeitgeist-valanchery-thaoor
എഞ്ചിനിയറിംങ്ങ്, സങ്കേതിക വിദ്യാഭ്യാസ മേഖലകളിൽ നമ്മുടെ വിദ്യാർത്ഥികൾ പഠിക്കുന്നതിനെ സംബന്ധിവ്യകാതമായ ധാരണയുണ്ടാവണം. പഠനത്തിന് ശേഷമുള്ള ജോലി സാധ്യതയും മനസ്സിലാക്കാനാവണം. ഇക്കാരണത്താൽ പ്രകടനപത്രികയിൽ പറഞ്ഞ് പോലെ ഇത്തരം വിദ്യാഭ്യാസ മേഖലയിലെ പ0നത്തെ പറ്റി അധ്യാപകരും, വിദ്യാർത്ഥി പ്രതിനിധികൾ, തൊഴിൽ ദായകർ എന്നിവരുമായി കൂട്ടായ ചർച്ചയും പ0നങ്ങളും സംഘടിപ്പിച്ച് തൊഴിൽ സാധ്യതയുടെ വഴികൾ ആവിഷ്ക്കരിക്കും. കേരളത്തിൽ പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ ജോലി തേടി അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന സമ്പ്രദായം മാറ്റിയെടുക്കണം. അഞ്ച് വർഷകാലം ഭരണത്തിലൂടെ ഇടത് പക്ഷ ജനാധിപത്യ മുന്നണി കേരള ജനതയെ കടത്തിൽ മുക്കിയിരിക്കയാണ്. ശമ്പളം, കിറ്റുകൾ വിതരണമെല്ലാം കടത്തിലൂടെ മുന്നോട്ട് നയിക്കുന്നത്. യോഗത്തിൽ യു ഡി എഫ് സ്ഥാനാർത്ഥി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ, സലാം വളാഞ്ചേരി, സിദ്ധീഖലി രാങ്ങാട്ടൂർ തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!