HomeNewsTransportനാളെ മുതല്‍ പ്രത്യേക തീവണ്ടി സര്‍വീസുകള്‍; ബുക്കിങ് ഇന്ന് മുതല്‍

നാളെ മുതല്‍ പ്രത്യേക തീവണ്ടി സര്‍വീസുകള്‍; ബുക്കിങ് ഇന്ന് മുതല്‍

train

നാളെ മുതല്‍ പ്രത്യേക തീവണ്ടി സര്‍വീസുകള്‍; ബുക്കിങ് ഇന്ന് മുതല്‍

ന്യൂഡല്‍ഹി: മേയ് 12 മുതല്‍ രാജ്യത്ത് തീവണ്ടി സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ. ആദ്യഘട്ടമെന്ന നിലയില്‍ 15 പ്രത്യേക സര്‍വീസുകളാണ് ഉണ്ടാവുകയെന്ന് റെയില്‍വേ പ്രസ്താവനയില്‍ വ്യക്തമാക്കി. ഇന്ന് വൈകിട്ട് നാല് മണിമുതല്‍ ബുക്കിങ് ആരംഭിക്കും.
Ads
ന്യൂഡല്‍ഹിയില്‍നിന്ന് വിവിധ നഗരങ്ങളിലേയ്ക്കുള്ള സര്‍വീസുകളാണ് ആരംഭിക്കുക. തിരുവനന്തപുരം, ബംഗളൂരു, ചെന്നൈ, ദിബ്രുഗഢ്, അഗര്‍ത്തല, ഹൗറ, പറ്റ്‌ന, ബിലാസ്പുര്‍, റാഞ്ചി, ഭുവനേശ്വര്‍, സെക്കന്തരാബാദ്, മഡ്ഗാവ്, മുംബൈ സെന്‍ട്രല്‍, അഹമ്മദാബാദ്, ജമ്മുതാവി എന്നിവിടങ്ങളിലേയ്ക്കായിരിക്കും സര്‍വീസ്.
train
പ്രത്യേക തീവണ്ടികള്‍ എന്ന നിലയിലായിരിക്കും തീവണ്ടികള്‍ സര്‍വീസ് നടത്തുക. രാജധാനിയുടെ നിരക്കായിരിക്കും ഈടാക്കുക. ഐആര്‍സിടിസി വെബ്‌സൈറ്റിലൂടെ മാത്രമായിരിക്കും ടിക്കറ്റ് ബുക്കിങ്. സ്‌റ്റേഷനില്‍നിന്ന് ടിക്കറ്റ് വില്‍പന ഉണ്ടാവില്ല. കണ്‍ഫേം ആയ ടിക്കറ്റുകള്‍ ഉള്ളവര്‍ക്ക് മാത്രമാണ് റെയില്‍വേ സ്റ്റേഷനില്‍ പ്രവേശനം അനുവദിക്കുക. കര്‍ശനമായ ആരോഗ്യപരിശോധന നടത്തിയ ശേഷമായിരിക്കും തീവണ്ടിയില്‍ യാത്രക്കാരെ പ്രവേശിപ്പിക്കുക. യാത്രക്കാര്‍ മാസ്‌ക് ധരിച്ചിരിക്കണം. കൈയിലുള്ള ബാഗുകള്‍ ഉള്‍പ്പെടെ പരിശോധിക്കും. കോവിഡ് ലക്ഷണങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രമായിരിക്കും യാത്ര അനുവദിക്കുക.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!