HomeNewsLiteratureഅത്തിപ്പറ്റ ഉസ്താദിന്റെ ജീവചരിത്രം പ്രകാശനം ചെയ്തു

അത്തിപ്പറ്റ ഉസ്താദിന്റെ ജീവചരിത്രം പ്രകാശനം ചെയ്തു

athipatta-usthad

അത്തിപ്പറ്റ ഉസ്താദിന്റെ ജീവചരിത്രം പ്രകാശനം ചെയ്തു

അബൂദാബി:പ്രമുഖ സൂഫിവര്യനും ശാദുലി – ഖാദിരി ത്വരീഖത്തിന്റെ ഇന്ത്യയിലെ ശൈഖുമായ ശൈഖുനാ അത്തിപ്പറ്റ ഉസ്താദിന്റെ സമ്പൂർണ്ണ ജീവചരിത്രം അബൂദാബി ഇന്റർ നാഷണൽ പുസ്തക മേളയിൽ വെച്ച് അബൂദാബി സുന്നി സെൻറർ പ്രസിഡണ്ട് അബ്ദുറഊഫ് അഹ്സനി, അശ്റഫ് കാഞ്ഞങ്ങാടിന് നൽകി ജി.സി.സി. തല പ്രകാശനം നിർവ്വഹിച്ചു.
bright-academy
ഉസ്താദിന്റെ ജീവിത പ്രയാണത്തിലെ എല്ലാ പ്രധാന ഘട്ടങ്ങളും കാലാനുക്രമമായി തയ്യാറാക്കിയ ഒരു ഗവേഷണ പoനമാണ് ഈ കൃതി. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അവതാരിക എഴുതിയ ഈ ജീവചരിത്ര കൃതി കോഴിക്കോട് ഇസ് ലാമിക് സാഹിത്യ അക്കാഡമിയാണ് പ്രസിദ്ധീകരിച്ചത്.
athipatta-usthad
ചടങ്ങിൽ ഗ്രന്ഥകർത്താവ് മുജീബ് തങ്ങൾ കൊന്നാര്, യു.എ.ഇ നാഷണൽ കമ്മിറ്റി എസ്.കെ.എസ്.എസ്.എഫ് സീനിയർ വൈസ് പ്രസിഡണ്ട് സയ്യിദ് അബ്ദുർ റഹ്മാൻ തങ്ങൾ, രഷറർ അഡ്വ. ശറഫുദ്ദീൻ, ജോയിന്റ് സെക്രട്ടറി അശ്റഫ് ഹാജി വാരം, അബൂദാബി ഇസ്ലാമിക് സെൻറർ കമ്മിറ്റി അംഗംഅബ്ദുൽ ഖാദർ ഒളവട്ടൂർ, അൽ ഐൻ ഇന്ത്യൻ ട്രാവൽ ട്രഡേർസ് അസോഷ്യൻ പ്രസിഡൻറും, അൽ ഐൻ കെ.എം.സി.സി സ്റ്റേറ്റ് സെക്രട്ടറിയുമായ അഷറഫ് വെളെളങ്ങൽ, വളാഞ്ചേരി, അബൂദാബി സ്റ്റേറ്റ് എസ്.കെ.എസ്.എസ്.ഫ് ജനറൽ സെക്രട്ടറി ശാഫി വെട്ടികാട്ടിരി, ട്രഷറർ സാബിർ മാട്ടൂൽ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!