HomeNewsCrimeAssaultവളാഞ്ചേരി കാർത്തലയിൽ ക്ഷേത്രത്തിൽ വച്ച് വയോധികയെ ആക്രമിച്ച് പണവും ആഭരണങ്ങളും കവർന്ന പ്രതി പിടിയിൽ

വളാഞ്ചേരി കാർത്തലയിൽ ക്ഷേത്രത്തിൽ വച്ച് വയോധികയെ ആക്രമിച്ച് പണവും ആഭരണങ്ങളും കവർന്ന പ്രതി പിടിയിൽ

habeebulla-accused

വളാഞ്ചേരി കാർത്തലയിൽ ക്ഷേത്രത്തിൽ വച്ച് വയോധികയെ ആക്രമിച്ച് പണവും ആഭരണങ്ങളും കവർന്ന പ്രതി പിടിയിൽ

വളാഞ്ചേരി : പ്രായമായ സ്ത്രീയെ അപായപ്പെടുത്തി സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്ത സംഭവത്തിൽ പ്രതി അറസ്റ്റിലായി . വെസ്റ്റ് ബംഗാൾ സ്വദേശിയായ ഹബീബുല്ലയാണ് പിടിയിലായത് . 2022 നവംബർ 23 നാണ് കേസിനാസ്പദമായ സംഭവം നടന്നത് . കാർത്തല വടക്കുംമുറി അയ്യപ്പ ക്ഷേത്രത്തിലെ ശുചീകരണ ജോലികളിൽ ഏർപ്പെട്ടിരുന്ന 60 കാരിയായ വിജയലക്ഷ്മിയെ പുറകിൽ നിന്ന് തുണികൊണ്ട് കഴുത്ത് ഞെരിച്ച് സ്വർണാഭരണങ്ങൾ കവർന്നത് . കവർച്ചക്കിടെ ബോധരഹിതയായ വിജയലക്ഷ്മി ഏറെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു . കേസിൽ പൊലിസ് നത്തിയ ശക്തമായ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലാകുന്നത് . മാസങ്ങൾ നീണ്ട അന്വേഷണത്തിൽ സംഭവത്തിന് പിന്നിൽ ബംഗാൾ സ്വദേശിയാണെന്നുള്ള സൂചനയിലാണ് പൊലിസിന് ലഭിച്ചത്. തുടർന്നുളള അന്വേഷണത്തിലാണ് ബംഗാൾ സ്വദേശിയായ ഹബീബുള്ളയെ പിടിയിലാകുന്നത്. വെസ്റ്റ് ബംഗാളിൽ നിന്നുമാണ് തിരൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്. കൊൽക്കത്ത പോലീസിന്റെ സഹായത്തോടെയാണ് പിടികൂടാനായത്.പരിസരപ്രദേശങ്ങളിലെ സി.സിടിവി ദൃശ്യങ്ങൾ പരിശോധിച്ചും മറ്റുമാണ് പ്രതിയെ സാഹസികമായി പിടികൂടിയത്. മോഷണം നടത്തിയ ആഭരണങ്ങളിൽനിന്നും 2 വളകൾ പോലീസ് കണ്ടെടുത്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!