HomeNewsInitiativesസുബ്രഹ്മണ്യന് നീതി ലഭിക്കാൻ നിയമ യുദ്ധത്തിനൊരുങ്ങി ബാവ മാസ്റ്ററും സുഹൃത്തുക്കളും

സുബ്രഹ്മണ്യന് നീതി ലഭിക്കാൻ നിയമ യുദ്ധത്തിനൊരുങ്ങി ബാവ മാസ്റ്ററും സുഹൃത്തുക്കളും

victim

സുബ്രഹ്മണ്യന് നീതി ലഭിക്കാൻ നിയമ യുദ്ധത്തിനൊരുങ്ങി ബാവ മാസ്റ്ററും സുഹൃത്തുക്കളും

ഇരിമ്പിളിയം: വളാഞ്ചേരി ബസ്റ്റാന്റിൽ നിയമം ലംഘിച്ച് കയറി വന്ന സ്വകാര്യ ബസിടിച്ച് ഗുരുതര പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ഇരിമ്പിളിയം അമ്പാ സ്വദേശി സുബ്രഹ്മണ്യന് നീതി ലഭിക്കാൻ വഴിയിരുങ്ങുന്നു. ഇരിമ്പിളിയത്തെ പ്രമുഖ കോൺഗ്രസ് നേതാവും അധ്യാപകനുമായ കാളിയത്ത് അബൂബക്കർ എന്ന ബാവ മാസ്റ്ററും സുഹൃത്തുക്കളും. അപകടം സംഭവിച്ചുടനെ ക്യാമറ കണ്ണുകളുമായി നിരന്ന് നിന്ന യുവാക്കളിൽ ആരും തന്നെ ഒന്നു പിടിക്കാൻ പോലും മുന്നോട്ട് വരാതെ ഒരു മനുഷ്യന് റോഡിൽ വണ്ടിയിടിച്ച് വീണ് കിടക്കേണ്ട അവസ്ഥയുണ്ടായതിനിടെയാണ് വളാഞ്ചേരി വ്യാപാരി വ്യവസായി ഏകോപന സമിതി ജനറൽ സെക്രട്ടറി കുടെയായ കാളിയത്ത് മുസ്തഫയുടെ സമയോചിതമായ ഇടപെടൽ ഉണ്ടായത്. ഹോസ്പിറ്റലിലെത്തിച്ച മുസ്തഫ തുടർ പ്രവർത്തനത്തിനായി ബാവ മാസ്റ്ററുടെ സഹായം തേടുകയാണുണ്ടായത്. തുടർന്ന് ബാവ മാസ്റ്ററും അമ്പാൾ മെമ്പറും ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ്മായ പള്ളത്ത് വേലായുധനും മുസ്തഫയും കുടി വളാഞ്ചേരി സ്റ്റേഷനിൽ ചെന്ന് പോലീസ് റജിസ്റ്റർ ചെയ്ത കേസിന്റെ വിവരങ്ങൾ അന്വേഷിച്ചു. നിയമ നടപടികളുമായി മുന്നോട്ട് പോകുവാനാണിവരുടെ തീരുമാനം. അപകടം നടക്കുന്ന സമയത്ത് അതു വഴി കടന്നു പോകുകയായിരുന്ന കാളിയത്ത് ഇല്ലം ഉടമ മുസ്തഫയുടെ സമയോചിതമായ ഇടപെടലാണ് സുബ്രഹ്മണ്യനെ ആദ്യം നടക്കാവിൽ ആശുപത്രിയിലും തുടർന്ന് മാലാപറമ്പ് എം.ഇ.എസ് ആശുപത്രിയിലും എത്തിക്കാൻ കഴിഞ്ഞത്. ശസ്ത്ര്ക്രിയ ആവശ്യമായതിനാൽ സുബ്രമണ്യനെ പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണിപ്പോൾ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!