HomeNewsAchievementsആരോഗ്യകേരളം പുരസ്‌കാരം പ്രഖ്യാപിച്ചു; വളാഞ്ചേരി മികച്ച മൂന്നാമത്തെ നഗരസഭ

ആരോഗ്യകേരളം പുരസ്‌കാരം പ്രഖ്യാപിച്ചു; വളാഞ്ചേരി മികച്ച മൂന്നാമത്തെ നഗരസഭ

valanchery-muncipality

ആരോഗ്യകേരളം പുരസ്‌കാരം പ്രഖ്യാപിച്ചു; വളാഞ്ചേരി മികച്ച മൂന്നാമത്തെ നഗരസഭ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ആസൂത്രണ പ്രവര്‍ത്തനത്തില്‍ ആരോഗ്യ മേഖലക്ക് കൂടുതല്‍ പ്രാതിനിധ്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും നേത്യത്വത്തില്‍ രൂപം കൊടുത്ത സംരംഭമാണ് സമഗ്ര ആരോഗ്യ പദ്ധതി. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സമഗ്ര ആരോഗ്യ പദ്ധതി മുഖാന്തിരം നടപ്പിലാക്കുന്ന ജനക്ഷേമ ആരോഗ്യ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായിട്ടാണ് കേരളസര്‍ക്കാര്‍ 2012-13 മുതല്‍ ആരോഗ്യ കേരളം പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. പഞ്ചായത്ത് രാജ് സ്ഥാപനങ്ങള്‍ ഈ പുരസ്‌കാരത്തിന് നല്‍കിയ അഗീകാരത്തിന്റെ ഫലമാണ് പദ്ധതി ആസൂത്രണരംഗത്ത് ആരോഗ്യമേഖലയ്ക്കുായ മികച്ച മുന്നേറ്റം. ഇത് നിലനിര്‍ത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും വേണ്ടി കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആരോഗ്യരംഗത്ത് മാത്യകാപദ്ധതി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് “ആരോഗ്യ കേരളം പുരസ്‌കാരം 2016-17” നല്‍കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു.
പുരസ്‌കാരത്തിന് അര്‍ഹരായ ജില്ല/ മുന്‍സിപ്പാലിറ്റി /ബ്ലോക്ക് / ഗ്രാമപഞ്ചായത്തുകളുടെ 2016 – 17 ലെ ലിസ്റ്റ് താഴെ കൊടുത്തിരിക്കുന്നു.
ജില്ലാ പഞ്ചായത്ത്
ഒന്നാം സ്ഥാനം:കൊല്ലം ജില്ല (10 ലക്ഷം)
രണ്ടാം സ്ഥാനം:കാസര്‍ഗോഡ് ജില്ല (5 ലക്ഷം)
മുന്‍സിപ്പാലിറ്റി
ഒന്നാം സ്ഥാനം:ചാലക്കുടി, തൃശ്ശൂര്‍ ജില്ല (10 ലക്ഷം)
രണ്ടാം സ്ഥാനം:ഹരിപ്പാട്, ആലപ്പുഴ ജില്ല (5 ലക്ഷം)
മൂന്നാം സ്ഥാനം:വളാഞ്ചേരി, മലപ്പുറം (3 ലക്ഷം)
valanchery-muncipality
ബ്ലോക്ക് പഞ്ചായത്ത്
ഒന്നാം സ്ഥാനം:ചിറയിന്‍കീഴ് തിരുവനന്തപുരം ജില്ല (10 ലക്ഷം)
രണ്ടാം സ്ഥാനം:നീലേശ്വരം, കാസര്‍ഗോഡ് ജില്ല (5 ലക്ഷം)
മൂന്നാം സ്ഥാനം:ചുറ്റുമല കൊല്ലം ജില്ല (3 ലക്ഷം)
ഗ്രാമപഞ്ചായത്ത്
ഒന്നാം സ്ഥാനം:കുടയത്തൂര്‍, ഇടുക്കി ജില്ല (10 ലക്ഷം)
രണ്ടാം സ്ഥാനം:കിളിമാനൂര്‍, തിരുവനന്തപുരം ജില്ല (7 ലക്ഷം)
മൂന്നാം സ്ഥാനം:മുട്ടം, ഇടുക്കി ജില്ല (6 ലക്ഷം)
ജില്ലാതലം ഗ്രാമപഞ്ചായത്ത് അവാര്‍ഡ്
തിരുവനന്തപുരം
ഒന്നാം സ്ഥാനം:പൂവ്വാര്‍
രണ്ടാം സ്ഥാനം:കൊല്ലയില്‍
മൂന്നാം സ്ഥാനം:കരവാരം
thiruvananthapuram
കൊല്ലം
ഒന്നാം സ്ഥാനം:ക്ലാപ്പന
രണ്ടാം സ്ഥാനം:ചാത്തന്നൂര്‍
മൂന്നാം സ്ഥാനം:പന്മന
പത്തനംതിട്ട
ഒന്നാം സ്ഥാനം:ഏനാദിമംഗലം
രണ്ടാം സ്ഥാനം:മലയാലപുഴ
മൂന്നാം സ്ഥാനം:വളളിക്കോട്
ആലപ്പുഴ
ഒന്നാം സ്ഥാനം:മുഹമ
രണ്ടാം സ്ഥാനം:വളളിക്കുന്നം
മൂന്നാം സ്ഥാനം:കണ്ടല്ലൂര്‍
കോട്ടയം
ഒന്നാം സ്ഥാനം:മുത്തോലി
രണ്ടാം സ്ഥാനം:മറവന്‍തുരുത്ത്
മൂന്നാം സ്ഥാനം:മീനടം
ഇടുക്കി
ഒന്നാം സ്ഥാനം:ആലക്കോട്
രണ്ടാം സ്ഥാനം:അറകുളം
മൂന്നാം സ്ഥാനം:ഇടവെട്ടി
idukki
എറണാകുളം
ഒന്നാം സ്ഥാനം:മുളന്തുരുത്തി
രണ്ടാം സ്ഥാനം:മണീട്
മൂന്നാം സ്ഥാനം:മാറാടി
ത്യശ്ശൂര്‍
ഒന്നാം സ്ഥാനം:കൊടകര
രണ്ടാം സ്ഥാനം:വടക്കേക്കാട്
മൂന്നാം സ്ഥാനം:കയ്പ്പമംഗലം
പാലക്കാട്
ഒന്നാം സ്ഥാനം:പുതുക്കോട്
രണ്ടാം സ്ഥാനം:ചാലിശ്ശേരി
മൂന്നാം സ്ഥാനം:ആനങ്ങനടി
മലപ്പുറം
ഒന്നാം സ്ഥാനം:ആനക്കയം
രണ്ടാം സ്ഥാനം:എടക്കര
മൂന്നാം സ്ഥാനം:തൂവ്വൂര്‍
malappuram
കോഴിക്കോട്
ഒന്നാം സ്ഥാനം:നരിക്കുനി
രണ്ടാം സ്ഥാനം:മേപ്പയ്യൂര്‍
മൂന്നാം സ്ഥാനം:ഏറമല
വയനാട്
ഒന്നാം സ്ഥാനം:മീനങ്ങാടി
രണ്ടാം സ്ഥാനം:പൂതാടി
മൂന്നാം സ്ഥാനം:മുപ്പെനാട്
കണ്ണൂര്‍
ഒന്നാം സ്ഥാനം:കാംഗോള്‍ ആലപ്പടമ്പ
രണ്ടാം സ്ഥാനം:അഞ്ചരക്കണ്ടി
മൂന്നാം സ്ഥാനം:ഇരിക്കൂര്‍
idukki
കാസര്‍ഗോഡ്
ഒന്നാം സ്ഥാനം:ചെറുവത്തൂര്‍
രണ്ടാം സ്ഥാനം:കിനാനൂര്‍ കരിന്തളം
മൂന്നാം സ്ഥാനം:മടിക്കൈ
ജില്ലാതല ഗ്രാമപഞ്ചായത്ത് പുരസ്‌കാരങ്ങളില്‍, ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് യഥാക്രമം അഞ്ച് ലക്ഷം, മൂന്ന് ലക്ഷം, രണ്ട് ലക്ഷം എന്നിങ്ങനെയാണ്. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സോഫ്റ്റ് വെയര്‍ സംവിധാനത്തിലൂടെ ലഭ്യമായ പദ്ധതി വിവരങ്ങള്‍, ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍, ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിംഗ്, ഫീല്‍ഡ്തല പരിശോധനകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ പ്രത്യേകം സജ്ജമാക്കിയ സോഫ്ട് വെയര്‍ സംവിധാനത്തിലൂടെയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്.
ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടപ്പിലാക്കിവരുന്ന, സമഗ്ര ആരോഗ്യപദ്ധതിപ്രകാരം, 2012 ലാണ് ആരോഗ്യകേരളം പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയത്. ത്രിതല പഞ്ചായത്ത് സംവിധാനത്തിനുകീഴിലുള്ള ആരോഗ്യപദ്ധതികളുടെ ആസൂത്രണത്തിലും നിര്‍വ്വഹണത്തിലും 2012 മുതല്‍, വലിയ മാറ്റങ്ങള്‍ക്ക് ഇവ പ്രചോദനമായി. പഞ്ചായത്ത് പദ്ധതി വിഹിതത്തില്‍, 2012-13 സാമ്പത്തികവര്‍ഷം ആരോഗ്യമേഖലയ്ക്ക് ലഭിച്ചത് 198 കോടി രൂപയായിരുന്നു. എന്നാലിത് 2013-14 ല്‍ 302 കോടി രൂപയായും 2014-15 ല്‍ 345 കോടി രൂപയായും 2015-16 ല്‍ 450 കോടി രൂപയായും ഉയര്‍ന്നു. ആരോഗ്യവകുപ്പിന്റെയും അനുബന്ധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും കൂട്ടായ്മയ്ക്ക് കരുത്തുപകരാനുള്ള ചാലകശക്തിയായും ഈ പുരസ്‌കാരം മാറി.
സംസ്ഥാനതലത്തില്‍ ആരോഗ്യ രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ജില്ലാപഞ്ചായത്തുകള്‍, മുന്‍സിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍, ഗ്രാമപഞ്ചായത്തുകള്‍ എന്നിവയ്ക്കും ജില്ലാതലത്തില്‍ ഗ്രാമപഞ്ചായത്തുകള്‍ക്കും പുരസ്‌കാരം നല്‍കുന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!