HomeNewsDevelopmentsഉൽപ്പാദന,സേവന,പശ്ചാത്തല മേഖലകളിൽ സമഗ്ര വികസനം; വളാഞ്ചേരി നഗരസഭയുടെ 19.47 കോടിയുടെ വാർഷിക പദ്ധതിക്ക് അംഗീകാരമായി

ഉൽപ്പാദന,സേവന,പശ്ചാത്തല മേഖലകളിൽ സമഗ്ര വികസനം; വളാഞ്ചേരി നഗരസഭയുടെ 19.47 കോടിയുടെ വാർഷിക പദ്ധതിക്ക് അംഗീകാരമായി

ഉൽപ്പാദന,സേവന,പശ്ചാത്തല മേഖലകളിൽ സമഗ്ര വികസനം; വളാഞ്ചേരി നഗരസഭയുടെ 19.47 കോടിയുടെ വാർഷിക പദ്ധതിക്ക് അംഗീകാരമായി

വളാഞ്ചേരി: 2022-23 വർഷത്തേക്കുള്ള വളാഞ്ചേരി നഗരസഭയുടെ 19.47 കോടിയുടെ പദ്ധതികൾക്ക് അംഗീകാരം ലഭിച്ചു. ഉൽപാദന മേഖലയിൽ 1.28 കോടി രൂപയും, സേവന മേഖലയിൽ 13.72കോടി രൂപയും, പശ്ചാത്തല മേഖലയിൽ 4.46 കോടി രൂപയും അടങ്ങുന്നതാണ് പദ്ധതി.സമ്പൂർണ പാർപ്പിട പദ്ധതി ലക്ഷ്യം കൈവരിക്കുന്നതിനായി 4.83 കോടിയും
പട്ടികജാതി ക്ഷേമത്തിന് 1.54കോടിയും, വകയിരിത്തിയുട്ടുണ്ട്. നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിനു പുതിയ കെട്ടിടം ,വൈദ്യുത/ ഗ്യാസ് ശ്മശാനം, ഓട്ടിസം കം റിഹാബിലിറ്റേഷൻ സെന്റർ ഉൾപ്പെടെയുള്ള നഗരസഭ മൾട്ടി പർപ്പസ് സെന്റർ, കമ്മ്യൂണിറ്റി പാർക്ക്, വയോജനങ്ങൾക്ക് പോഷകാഹാര കിറ്റ്, വനിതകൾക്ക് ഫിറ്റ്നസ് & യോഗ സെന്റർ, വളാഞ്ചേരി ഹൈസ്‌കൂളിൽ സിന്തറ്റിക് ഫീൽഡ്, സ്‌കൂളുകളിൽ നാപ്കിൻ ഡിസ്ട്രോയെർ, സ്വീവേജ് പ്ലാന്റ് & ഇക്കോഫ്രണ്ട്ലി പാർക്കിനുള്ള
ഡി. പി.ആർ, സമ്പൂർണ്ണ സ്ട്രീറ്റ് ലൈൻ , നഗരസഭ ആസ്തികളുടെ സമ്പൂർണ്ണ ജി ഐ എസ് മാപ്പിംഗ്,നഗരസഭയിൽ സമ്പൂർണ്ണ കുടിവെള്ളം പദ്ധതി, കോതെ തോട്‌ നവീകരണം, കാട്ടിപ്പരുത്തി -നരിപ്പറ്റ നടപ്പാത, മീമ്പാറ ഹൈസ്‌കൂൾ വൈക്കത്തൂർ ബൈപ്പാസ് റോഡ് പുനരുദ്ധാരണം ഉൾപ്പെടെ ജനക്ഷേമവും മാതൃകാപരവുമായ പദ്ധതികൾക്കാണ് ഇന്ന് മലപ്പുറത്ത് ചേർന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ അംഗീകാരമായത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!