HomeNewsGeneralകണ്ണട ഉപയോഗിക്കുന്നവർക്ക് മാസ്ക് വയ്ക്കുമ്പോൾ കാഴ്ച മങ്ങുന്നുവോ? എങ്കിൽ പരിഹാരമുണ്ട്

കണ്ണട ഉപയോഗിക്കുന്നവർക്ക് മാസ്ക് വയ്ക്കുമ്പോൾ കാഴ്ച മങ്ങുന്നുവോ? എങ്കിൽ പരിഹാരമുണ്ട്

glass-fogging-mask

കണ്ണട ഉപയോഗിക്കുന്നവർക്ക് മാസ്ക് വയ്ക്കുമ്പോൾ കാഴ്ച മങ്ങുന്നുവോ? എങ്കിൽ പരിഹാരമുണ്ട്

ഈ കോവിഡ് കാലത്ത് മാസ്ക് നിത്യ ജീവിതത്തിൻ്റെ ഭാഗമായി മാരിയിരിക്കുന്നു. എന്നാൽ മാസ്ക് ധരിക്കുന്നത് ഒരു വിഭാഗം ആളുകൾക്ക് ചെറുതായെങ്കിലും ബുദ്ധിമുട്ടുണ്ടാക്കിയിരിക്കാം. അത്തരക്കാരാണ് കണ്ണട വയ്ക്കുന്ന വലിയൊരു വിഭാഗം. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് പല ആവശ്യങ്ങൾക്കായി കണ്ണട നിത്യജീവിതത്തിൻ്റെ ഭാഗമാക്കേണ്ടി വന്ന ഒരു വലിയ ജനവിഭാഗമുണ്ട് ഇന്ത്യയിൽ. അത്തരക്കാർക്ക് മാസ്ക് ധരിക്കുന്നത് വഴി കിട്ടിയ ഒരു ദുരിതമാണ് മാസ്ക് വയ്ക്കുന്നതു മൂലമുള്ള കാഴ്ച മങ്ങൽ.
glass-fogging-mask
പ്രധാന പ്രശ്‌നം മാസ്‌ക് ധരിച്ചതിന് ശേഷം കണ്ണട ഉപയോഗിക്കുമ്പോള്‍ കണ്ണടയ്ക്കുള്ളില്‍ നിശ്വാസത്തിന്റെ മൂടല്‍ നിറയുകയും കാഴ്ച മങ്ങുകയും ചെയ്യും എന്നതാണ്. കണ്ണട ധരിക്കുന്ന പലര്‍ക്കും അതുകൊണ്ട് തന്നെ ‘മാസ്‌ക് കാലം’ എങ്ങനെയെങ്കിലും കഴിഞ്ഞാല്‍ മതി എന്നാണ്. പക്ഷെ ഇതിനൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ഒരു ഡോക്ടര്‍.
ഡാനിയേല്‍ എം. ഹെയ്ഫെര്‍മന്‍ എന്ന ഡോക്ടര്‍ ആണ് ഒരു സിംപിള്‍ ഐഡിയയുമായെത്തിരിക്കുന്നത്. വേണ്ടത് ആകെ ഒരു ബാന്‍ഡ് എയ്ഡ് മാത്രം. മാസ്‌ക് ശരിയായി ധരിച്ച ശേഷം മുകള്‍ഭാഗവും മൂക്കും തമ്മിലുള്ള ഭാഗം ഒരു ബാന്‍ഡ് എയ്ഡ് ഉപയോഗിച്ച് ഒട്ടിക്കുക. പിന്നീട് കണ്ണട വച്ച് നോക്കൂ ഗ്ലാസില്‍ മൂടല്‍ മഞ്ഞുപോലെ വന്നു കാഴ്ചയ്ക്ക് മങ്ങലേല്‍ക്കില്ല. മാസ്‌ക് മുഖത്ത് നിന്നും മാറില്ല എന്നതും ഒരു പ്രയോജനമാണ്.’കണ്ണടയില്‍ മൂടല്‍ പോലെ വരുകയും മൂക്കിന് മുകളില്‍ മാസ്‌ക് നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടെങ്കില്‍, സിമ്പിളായി ഒരു ബാന്‍ഡ് എയ്ഡ് വാങ്ങുക. മാസ്‌ക് ധരിച്ച ശേഷം ബാന്‍ഡ് എയ്ഡ് ഒട്ടിക്കുക. ഫലപ്രാപ്തിയില്‍ നിങ്ങള്‍ക്ക് അത്ഭുതം തോന്നും,’ ഡാനിയേല്‍ എം. ഹെയ്ഫെര്‍മന്‍ ട്വിറ്ററില്‍ ചിത്രം സഹിതം കുറിച്ചു. ഇക്കാര്യം പങ്കിടാന്‍ മറക്കണ്ട എന്നും പരമാവധി പേരില്‍ എത്തിക്കുകയും അതുവഴി ധാരാളം പേര്‍ക്ക് ഉപകാരപ്പെടുകയും ചെയ്യട്ടെ എന്ന് ഡാനിയേല്‍ പറയുന്നുന്നുണ്ട്. നവംബര്‍ 12ന് പുറത്തുവന്ന പോസ്റ്റ് ഇതിനകം 1.3 ലക്ഷത്തിലധികം ലൈക്കുകളും ധാരാളം റീട്വീറ്റുകളും നേടി മുന്നേറുകയാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!