HomeNewsCrimeവീട്ടിൽ മടങ്ങിയെത്തിയ കനകദുർഗയെ ഭർതൃമാതാവ് ആക്രമിച്ചെന്നു പരാതി

വീട്ടിൽ മടങ്ങിയെത്തിയ കനകദുർഗയെ ഭർതൃമാതാവ് ആക്രമിച്ചെന്നു പരാതി

kanaka-durga

വീട്ടിൽ മടങ്ങിയെത്തിയ കനകദുർഗയെ ഭർതൃമാതാവ് ആക്രമിച്ചെന്നു പരാതി

പെരിന്തൽമണ്ണ∙ ശബരിമല ചവിട്ടിയ അങ്ങാടിപ്പുറം സ്വദേശിനി കനകദുർഗയെ ഭർതൃമാതാവ് ആക്രമിച്ചു പരുക്കേൽപിച്ചതായി പരാതി. കഴുത്തിലും ചെവിക്കും ക്ഷതമേറ്റ ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശബരിമല ചവിട്ടി നുശേഷം ഇന്നലെ ആദ്യമായി വീട്ടിലെത്തിയ തന്നെ ഭർതൃമാതാവ് പട്ടികകൊണ്ട് പലതവണ മർദിച്ചെന്നും തലകറക്കമുണ്ടായപ്പോൾ വീട്ടിൽനിന്നു പുറത്താക്കി വാതിലടച്ചെന്നും കനകദുർഗ പൊലീസിനു മൊഴി നൽകി. അതേസമയം, കനകദുർഗ തള്ളിയിട്ടു പരുക്കേൽപിച്ചെന്നാരോപിച്ച് ഭർതൃമാതാവ് സുമതിയമ്മയും പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
ശബരിമല ദർശനത്തിനായി കഴിഞ്ഞമാസം 21ന് അങ്ങാടിപ്പുറത്തെ വീട്ടിൽനിന്നു പുറപ്പെട്ട കനകദുർഗ ഇന്നലെ രാവിലെയാണ് തിരിച്ചെത്തിയത്. ഭർത്താവും മക്കളും ഈ സമയം വീട്ടിലുണ്ടായിരുന്നില്ല. ഭർതൃമാതാവുമായുള്ള സംഘർഷത്തിൽ പരുക്കേറ്റ ഇവരെ വീടിനു കാവൽനിന്ന പൊലീസുകാരാണ് ആശുപത്രിയിലെത്തിച്ചത്. ആദ്യം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലും തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചെങ്കിലും ഇവിടെ ന്യൂറോ സർജന്റെ സേവനമില്ലാത്തതിനാലാണ് കോഴിക്കോട്ടേക്കു മാറ്റിയത്.
kanaka-durga
കനകദുർഗയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ പൊലീസ് സുമതിയമ്മയ്ക്കെതിരെ കേസ് എടുത്തു. എന്നാൽ, ഒരു സംഘം ആളുകളുമായാണ് കനകദുർഗ വീട്ടിലെത്തിയതെന്നും കഴിഞ്ഞ 26 ദിവസം വീട്ടുകാരുമായി ബന്ധപ്പെടാത്തതിനാലാണു പുറത്താക്കാൻ ശ്രമിച്ചതെന്നും സുമതിയമ്മ പറഞ്ഞു. വീടിന്റെ വാതിലടയ്ക്കാൻ ശ്രമിച്ച തന്നെ കനകദുർഗ തള്ളിവീഴ്ത്തി പരുക്കേൽപിച്ചെന്നാണ് ഇവരുടെ പരാതി. കനകദുർഗയുടെ ഭർത്താവ് കൃഷ്ണിനുണ്ണി അമ്മയോടൊപ്പം പെരിന്തൽമണ്ണ ആശുപത്രിയിലുണ്ട്.
പത്തനംതിട്ട ളാക്കൂർ സ്വദേശിനി ബിന്ദുവിനൊപ്പം ഈ മാസം 2ന് ശബരിമല ദർശനം നടത്തിയ കനകദുർഗ കഴിഞ്ഞദിവസം കൊച്ചിയിൽ നടന്ന ‘ആർപ്പോ ആർത്തവം’ പരിപാടിയിലും പങ്കെടുത്തിരുന്നു. ജോലിയിൽ തിരികെ പ്രവേശിക്കാനാണ് ഇന്നലെ ഭർതൃവീട്ടിലെത്തിയതെന്നാണു വിവരം. ആനമങ്ങാട് മാവേലി സ്റ്റോറിലെ ജീവനക്കാരിയാണു കനകദുർഗ.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!