HomeNewsProtestകഞ്ഞിപ്പുര-മൂടാൽ ബൈപ്പാസ്: മന്ത്രി വാക്ക് പാലിച്ചില്ലെന്ന് ആക്ഷേപം

കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസ്: മന്ത്രി വാക്ക് പാലിച്ചില്ലെന്ന് ആക്ഷേപം

vattappara-action-council

കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസ്: മന്ത്രി വാക്ക് പാലിച്ചില്ലെന്ന് ആക്ഷേപം

വളാഞ്ചേരി: ഒരു വർഷത്തിനുള്ളിൽ കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസ് യാഥാർഥ്യമാക്കുമെന്ന് പറഞ്ഞ മന്ത്രി കെ.ടി. ജലീൽ വാക്ക് പാലിച്ചില്ലെന്ന്് വട്ടപ്പാറ ജനകീയസമര സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ടൺകണക്കിന് പാചകവാതകവുമായി വരുന്ന ടാങ്കറുകളാണ് വട്ടപ്പാറ മുടിപ്പിൻവളവിൽ മറിയുന്നത്. വാതകച്ചോർച്ചയുണ്ടാകുന്നതോടെ പ്രദേശത്തെ കുടുംബങ്ങൾ വീടും നാടും വിടേണ്ട അവസ്ഥയാണുള്ളത്.
Ads
കഴിഞ്ഞവർഷം പിഞ്ചുകുട്ടിയുൾപ്പെടെ മൂന്നുപേർ മരിച്ച സംഭവത്തെത്തുടർന്ന് വട്ടപ്പാറയിൽ തങ്ങൾ മുപ്പത്തിരണ്ട് ദിവസം അനിശ്ചിതകാല സത്യാഗ്രഹസമരം നടത്തിയിരുന്നു. ഇതെത്തുടർന്ന് ഒരു വർഷത്തിനകം ബൈപാസ് നിർമാണം പൂർത്തീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയത്. എന്നാൽ കഞ്ഞിപ്പുര-മൂടാൽ ബൈപ്പാസ് നിർമാണം എങ്ങുമെത്താതെ കിടക്കുകയാണെന്ന് ഭാരവാഹികൾ പറഞ്ഞു.
vattappara-action-council
തങ്ങൾ വഞ്ചിക്കപ്പെട്ടിരിക്കുകയാണെന്നും ശക്തമായ തുടർസമരങ്ങൾ നടത്തുന്നതിനെക്കുറിച്ചാലോചിക്കാൻ ഞായറാഴ്ച മൂന്നിന് വളാഞ്ചേരി വോൾഗാ സമ്മേളനഹാളിൽ കൺവെൻഷൻ നടത്തുമെന്നും സമിതി ചെയർമാൻ മനു കോട്ടീരി, കെ.പി. കരീം വളാഞ്ചേരി, ഷിഹാബ് വട്ടപ്പാറ, മുജീബ് പൂക്കാട്ടിരി എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!