HomeNewsCrimeDrugവട്ടപ്പാറയിൽ കഞ്ചാവ് പിടികൂടിയ കേസ്; പ്രതികൾക്ക് തടവ് ശിക്ഷ വിധിച്ചു

വട്ടപ്പാറയിൽ കഞ്ചാവ് പിടികൂടിയ കേസ്; പ്രതികൾക്ക് തടവ് ശിക്ഷ വിധിച്ചു

വട്ടപ്പാറയിൽ കഞ്ചാവ് പിടികൂടിയ കേസ്; പ്രതികൾക്ക് തടവ് ശിക്ഷ വിധിച്ചു

വളാഞ്ചേരി: 2016-ൽ കഞ്ചാവ് പിടിച്ചതുമായി ബന്ധപ്പെട്ട് വളാഞ്ചേരി പോലീസ് റജിസ്റ്റർ ചെയ്ത കേസിൽ രണ്ട് പേർക്ക് ശിക്ഷ വിധിച്ച് കോടതി. ക്രൈം നമ്പർ 216/2016 കേസിലെ ഒന്നാംപ്രതി അബ്ദുൾ അമീറി(35)ന് രണ്ട് വർഷവും രണ്ടാംപ്രതി മുഹമ്മദ് സാദിഖി (25)ന് ഒരു വർഷവും വീതം കഠിന തടവാണ് ശിക്ഷ. വടകര എൻ.ഡി.പി.എസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഇരുവരും 15,000രൂപ വീതം പിഴയും അടക്കണം. പിഴയടച്ചില്ലെങ്കിൽ ഒരുമാസം വീതം ഇരുവരും തടവുശിക്ഷ അനുഭവിക്കണം.

2016-ൽ തിരുവേഗപ്പുറയിൽ നിന്നും കോട്ടക്കൽ ഭാഗത്തേക്ക് വാഹനത്തിൽ കഞ്ചാവുമായി പോകുന്നുണ്ടെന്ന വിവരത്തെ തുടർന്നാണ് വട്ടപ്പാറ വളവിൽ എസ്.എൻ.ഡി.പി ഓഫീസ് പരിസരത്ത് വെച്ച് രണ്ട് കിലോ കഞ്ചാവുമായി വളാഞ്ചേരി എസ് ഐ ആയിരുന്ന പി.എം ഷമീറാണ് ഇവരെ അറസ്റ്റ് ചെയ്ത്‌. ഒന്നാം പ്രതിയായ അബ്ദുൽ അമീർ ഒറ്റപ്പാലത്തു നടന്ന ഒരു കൊലക്കേസ്സിലും പ്രതിയാണ്. നിരവധി കേസ്സുകൾ ഇയാളുടെ പേരിൽ ഉണ്ട്.ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ച് വരികയാണ്. കേസ് അന്വേഷണം പൂർത്തിയാക്കി കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിച്ചിരുന്നത് സി.ഐ ആയിരുന്നു കെ.ജി സുരേഷ് ആണ്. അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ആയിരുന്ന സനോജ് ആണ് കേസിൽ സർക്കാരിന് വേണ്ടി ഹാജരായിരുന്നത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!