HomeNewsInitiativesപുകവലിശീലം ഒഴിവാക്കാന്‍ കൗണ്‍സലിങ് കേന്ദ്രം കാലടി പഞ്ചായത്തിൽ ഇന്ന് പ്രവർത്തനമാരംഭിക്കുന്നു

പുകവലിശീലം ഒഴിവാക്കാന്‍ കൗണ്‍സലിങ് കേന്ദ്രം കാലടി പഞ്ചായത്തിൽ ഇന്ന് പ്രവർത്തനമാരംഭിക്കുന്നു

പുകവലിശീലം ഒഴിവാക്കാന്‍ കൗണ്‍സലിങ് കേന്ദ്രം കാലടി പഞ്ചായത്തിൽ ഇന്ന് പ്രവർത്തനമാരംഭിക്കുന്നു

പുകവലിശീലം ഒഴിവാക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്കായി ആരോഗ്യ ഉപകേന്ദ്രത്തില്‍ കൗണ്‍സലിങ് കേന്ദ്രം. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ആരോഗ്യ ഉപകേന്ദ്രത്തില്‍ പുകവലിക്കാര്‍ക്കായി കൗണ്‍സലിങ് കേന്ദ്രം തുടങ്ങുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ മലപ്പുറം കാലടി പഞ്ചായത്തിലെ പോത്തനൂര്‍ ആരോഗ്യ ഉപകേന്ദ്രത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
പുകവലി ശീലമാക്കിയവരെ അതില്‍നിന്ന് മോചിപ്പിക്കുകയും ആരോഗ്യമുള്ള പുതുതലമുറയെ വാര്‍ത്തെടുക്കുകയുമെന്ന ഉദ്ദേശ്യത്തോടെയാണ് പദ്ധതി. പുകവലിശീലം ഉപേക്ഷിക്കണമെന്നുള്ളവര്‍ക്ക് കൗണ്‍സലിങ് കേന്ദ്രത്തെ സമീപിക്കാം. ഒരുദിവസം ഒരാളെ മാത്രമാകും കൗണ്‍സലിങ്ങിന് വിധേയമാക്കുക. എല്ലാ പ്രവൃത്തിദിവസങ്ങളിലും ഉച്ചയ്ക്കുശേഷം കൗണ്‍സലിങ് നടക്കും. പുകവലിയുടെ ദൂക്ഷ്യഫലങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തുന്നതോടൊപ്പം നിര്‍ത്തുന്നതിനാവശ്യമായ പൊടിക്കൈകളും നിര്‍ദേശങ്ങളും കേന്ദ്രത്തിലുള്ളവര്‍ നല്‍കും. മുന്‍കൂട്ടി രജിസ്റ്റര്‍ചെയ്യുന്നവരെയാണ് കൗണ്‍സലിങ്ങിന് വിധേയരാക്കുക.
ഓരോരുത്തരുടേയും പുകവലി രീതികള്‍ മനസ്സിലാക്കിയുള്ള കൗണ്‍സലിങ്ങാണ് നടത്തുക. പുകവലിക്കാനുള്ള സാഹചര്യം ഒഴിവാക്കാനായി വീടുകളിലെത്തിയും ആരോഗ്യസംഘം ആവശ്യമായ നിര്‍ദേശങ്ങളും ബോധവത്കരണങ്ങളും നല്‍കും. പ്രാഥമിക കൗണ്‍സലിങ് ആണ് ആരോഗ്യ ഉപകേന്ദ്രത്തില്‍ ലഭ്യമാക്കുക. ആവശ്യമായവര്‍ക്ക് ക്ലിനിക്കല്‍ കൗണ്‍സലിങ് നല്‍കുന്നതിനുള്ള സൗകര്യവും ചെയ്തുകൊടുക്കും. രണ്ടാംഘട്ടമെന്ന നിലയില്‍ ആരോഗ്യ ഉപകേന്ദ്രത്തില്‍ ക്ലിനിക്കല്‍ കൗണ്‍സലിങ് ലഭ്യമാക്കാനും പദ്ധതിയിടുന്നുണ്ട്.
വാര്‍ഡ് ഹെല്‍ത്ത് സാനിറ്റേഷന്‍ പദ്ധതിയുമായി ഏകോപിപ്പിച്ചാണ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനം വിലയിരുത്തുക. കേന്ദ്രത്തിന്റെ ഉദ്ഘാടനം ലോക പുകയിലവിരുദ്ധ ദിനമായ ശനിയാഴ്ച രാവിലെ 10ന് കാലടി പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. അബ്ദുല്‍ റഷീദ് നിര്‍വഹിക്കും. ആരോഗ്യവകുപ്പ് അധികൃതരായ ഡോ: പി. നിര്‍മലാദേവി, പി. ജ്യോതിപ്രകാശ്, സി.പി. വര്‍ക്കി, രാജേഷ് പ്രശാന്തിയില്‍, ശെല്‍വദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള ആരോഗ്യസംഘമാണ് കൗണ്‍സലിങ് കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 9747215272, 9495206639.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!