HomeUncategorizedകുറ്റിപ്പുറത്ത് മൂന്ന് കിലോ കഞ്ചാവ് പിടികൂടി

കുറ്റിപ്പുറത്ത് മൂന്ന് കിലോ കഞ്ചാവ് പിടികൂടി

ganja

കുറ്റിപ്പുറത്ത് മൂന്ന് കിലോ കഞ്ചാവ് പിടികൂടി

കുറ്റിപ്പുറം: ആന്ധ്രയില്‍നിന്ന് തീവണ്ടിയില്‍ കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. വളാഞ്ചേരി കൊട്ടാരം സ്വദേശി ശിഹാബ്(32) ആണ് പിടിയിലായത്. ഇയാളില്‍നിന്ന് 3.150 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

മലപ്പുറം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ വി.ആര്‍. അനില്‍കുമാറിന്റെ നിര്‍ദേശപ്രകാരം കുറ്റിപ്പുറം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ രാജേഷ് ജോണും സംഘവുമാണ് വെള്ളിയാഴ്ച രാവിലെ ബസ്സ്റ്റാന്‍ഡ് പരിസരത്തുവെച്ച് ഇയാളെ പിടികൂടിയത്. ചെരുപ്പ് കച്ചവടത്തിന്റെ മറവിലാണ് ഇയാള്‍ കഞ്ചാവ് കടത്തിയിരുന്നത്. ആന്ധ്രയില്‍നിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘങ്ങളുമായി ഇയാള്‍ക്ക് അടുത്തബന്ധമുണ്ടെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു.

റെയില്‍വെ സ്റ്റേഷനില്‍ പരിശോധന നടത്തുന്നതിനിടെ രക്ഷപ്പെടാന്‍ശ്രമിച്ച ഇയാളെ ബസ്സ്റ്റാന്‍ഡ് പരിസരത്തുവെച്ച് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. വടകര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!