HomeNewsIncidentsRescueഹൃദയശസ്ത്രക്രിയ കഴിഞ്ഞ വയോധികനെ ബന്ധുക്കൾ ഉപേക്ഷിച്ചു; കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ 73-കാരന് സാമൂഹിക പ്രവർത്തകർ തണലായി

ഹൃദയശസ്ത്രക്രിയ കഴിഞ്ഞ വയോധികനെ ബന്ധുക്കൾ ഉപേക്ഷിച്ചു; കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ 73-കാരന് സാമൂഹിക പ്രവർത്തകർ തണലായി

A close-up photograph of 73-year-old Mohanan looking weary but relieved, sitting at the Kuttippuram railway station while local social workers and Selva Care coordinators stand supportively beside him during his rescue.

ഹൃദയശസ്ത്രക്രിയ കഴിഞ്ഞ വയോധികനെ ബന്ധുക്കൾ ഉപേക്ഷിച്ചു; കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ 73-കാരന് സാമൂഹിക പ്രവർത്തകർ തണലായി

കുറ്റിപ്പുറം: ഹൃദയ ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടുകാരും ബന്ധുക്കളും ഉപേക്ഷിച്ച 73-കാരനെ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ നിന്ന് സാമൂഹിക പ്രവർത്തകരുടെ ഇടപെടലിലൂടെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. നടുവട്ടം നാഗപറമ്പ് വടക്കേ പറമ്പ് സ്വദേശി മോഹനനെയാണ് കുറ്റിപ്പുറത്തെ സാമൂഹിക പ്രവർത്തകരായ റഷീദ് കുറ്റിപ്പുറം, റഫീഖ് മണി എന്നിവർ ചേർന്ന് പാണ്ടിക്കാട് ‘സെൽവ കെയറിന്’ കൈമാറിയത്.
കഴിഞ്ഞ രണ്ട് ദിവസമായി കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ അഭയം തേടിയിരിക്കുകയായിരുന്നു മോഹനൻ. ദീർഘകാലം വിദേശത്ത് ജോലി ചെയ്തിരുന്ന അദ്ദേഹം കഴിഞ്ഞ 15 വർഷമായി നാട്ടിലുണ്ട്. എന്നാൽ, അസുഖം ബാധിച്ചതോടെ കുടുംബം സംരക്ഷിക്കാൻ തയാറാകാത്തതിനെ തുടർന്ന് പലയിടങ്ങളിലായി അലഞ്ഞുതിരിയുകയായിരുന്നു. ഒടുവിൽ കുറ്റിപ്പുറത്ത് എത്തിയപ്പോൾ ഒരു അഭയകേന്ദ്രത്തിലേക്ക് മാറ്റിത്തരണമെന്ന് നാട്ടുകാരോട് അഭ്യർത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല.

A close-up photograph of 73-year-old Mohanan looking weary but relieved, sitting at the Kuttippuram railway station while local social workers and Selva Care coordinators stand supportively beside him during his rescue.
റെയിൽവേ സ്റ്റേഷനിലെ ടീ സ്റ്റാളിൽ ചായ കുടിക്കാൻ എത്തിയ മോഹനന്റെ അവശത ശ്രദ്ധയിൽപ്പെട്ട കടയിലെ ജീവനക്കാരൻ സന്തോഷ് കുമാറാണ് വിവരം സാമൂഹിക പ്രവർത്തകനായ റഫീഖ് മണിയെ അറിയിക്കുന്നത്. തുടർന്ന് വെള്ളിയാഴ്ച മലപ്പുറം സാമൂഹ്യനീതി വകുപ്പുമായി ബന്ധപ്പെടുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയുമായിരുന്നു.
ശനിയാഴ്ച ഉച്ചയോടെ കേന്ദ്രസർക്കാർ പദ്ധതിയായ സ്മൈൽ (SMILE) പ്രോജക്ടിൽ ഉൾപ്പെടുത്തി മോഹനനെ സെൽവ കെയർ ഏറ്റെടുത്തു. സെൽവ കെയർ കോർഡിനേറ്റർമാരായ അഷറഫ് പൊന്നാനി, ഷിൻഷ, ലത്തീഫ് പിടി എന്നിവർ നേരിട്ടെത്തിയാണ് ഇദ്ദേഹത്തെ കൊണ്ടുപോയത്. ഓട്ടോ ഡ്രൈവറായ റഷീദ് വെള്ളാഞ്ചേരിയും ഈ കാരുണ്യപ്രവർത്തനത്തിൽ പങ്കാളിയായി. കഴിഞ്ഞ ആറുമാസത്തിനിടെ കുറ്റിപ്പുറത്തുനിന്ന് സമാനമായ സാഹചര്യത്തിൽ സെൽവ കെയറിലേക്ക് മാറ്റുന്ന മൂന്നാമത്തെ വയോധികനാണ് മോഹനൻ.

Key highlights:

A 73-year-old man named Mohanan, who was abandoned by his family after undergoing heart surgery, was rescued from the Kuttippuram railway station where he had been stranded for two days. Recognizing his deteriorating health, a local tea stall worker alerted social workers Rafeeq Mani and Rasheed Kuttippuram, who swiftly contacted the Malappuram Social Justice Department. By Saturday afternoon, Mohanan was safely relocated to the Pandikkad Selva Care center under the Central Government’s SMILE Project, marking the third such rescue of an elderly individual from the station within the last six months.kuttippuram-rescue-selva

വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!