വാടകക്കയറ്റം; പ്രമുഖ വൻകിട സൂപ്പർമാർക്കറ്റ് വളാഞ്ചേരി വിടുന്നു; ചെറുകിട കച്ചവടക്കാരും ആശങ്കയിൽ

വളാഞ്ചേരി: നഗരത്തിൽ വാടക അനിയന്ത്രിതമായി വർദ്ധിക്കുന്നതിൽ പ്രതിഷേധിച്ച് പ്രമുഖ കോർപ്പറേറ്റ് ബ്രാൻഡിന്റെ സൂപ്പർമാർക്കറ്റ് പ്രവർത്തനമവസാനിപ്പിക്കുന്നു. നിലവിലുള്ള വാടകയേക്കാൾ 43 ശതമാനത്തോളം ഒറ്റയടിക്ക് വർദ്ധിപ്പിച്ചതായാണ് പുറത്ത് വരുന്ന വിവരം. ഈ വർദ്ധവ് വിറ്റുവരവിനെ ബാധിക്കുമെന്നതും പകരം സ്ഥലം കണ്ടെത്താൻ സാധിക്കാതെ വന്നതുമായുള്ള കാരണങ്ങൾ കാണിച്ചാണ് കച്ചവടം അവസാനിപ്പിച്ച് പോകാൻ അധികൃതരെ പ്രേരിപ്പിച്ചത്. വൻകിട നിക്ഷേപകർക്ക് പോലും നഗരത്തിൽ നിലനിൽപ്പില്ലാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്. ചില്ലറവിൽപ്പന രംഗത്തെ മുൻനിരക്കാരായ ഈ സ്ഥാപനം പൂട്ടുന്നതോടെ നിരവധി തൊഴിലാളികളുടെ ജോലിയും പ്രതിസന്ധിയിലാകും. കോർപ്പറേറ്റ് കമ്പനികൾക്ക് പോലും താങ്ങാൻ കഴിയാത്ത രീതിയിലുള്ള വാടകക്കയറ്റം സാധാരണക്കാരായ ചെറുകിട വ്യാപാരികളെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് പ്രാദേശിക കച്ചവടക്കാർ. നഗരത്തിലെ വാടക നിരക്കുകൾ നിയന്ത്രിക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര ഇടപെടൽ വേണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
