HomeNewsEnvironmentalനമസ്തേ ഡേ; ആയുഷ്മാൻ കാർഡ് വിതരണവും പി. പി കിറ്റ് വിതരണവും നടത്തി വളാഞ്ചേരി നഗരസഭ

നമസ്തേ ഡേ; ആയുഷ്മാൻ കാർഡ് വിതരണവും പി. പി കിറ്റ് വിതരണവും നടത്തി വളാഞ്ചേരി നഗരസഭ

Namaste-day-valanchery-2026

നമസ്തേ ഡേ; ആയുഷ്മാൻ കാർഡ് വിതരണവും പി. പി കിറ്റ് വിതരണവും നടത്തി വളാഞ്ചേരി നഗരസഭ

വളാഞ്ചേരി: വളാഞ്ചേരി നഗരസഭയുടെ ആഭിമുഖ്യത്തിൽ ‘നമസ്തേ ഡേ’ (NAMASTE DAY) ഭാഗമായി ആയുഷ്മാൻ കാർഡ് വിതരണവും പി. പി കിറ്റ് വിതരണവും നടന്നു. സി.എച്ച്. അബുയൂസഫ് ഗുരുക്കൾ സ്മാരക മുനിസിപ്പൽ ടൗൺഹാളിൽ വെച്ച് നടന്ന പരിപാടി നഗരസഭ ചെയർപേഴ്സൺ ഹസീന വട്ടോളി ഉദ്ഘാടനം ചെയ്‌തു.ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശരീഫ ടീച്ചർ അധ്യക്ഷത വഹിച്ചു.ക്ലീൻസിറ്റി മാനേജർ ടി . പി അഷ്‌റഫ് സ്വാഗതം പറഞ്ഞു.
നഗരസഭയുടെ ശുചീകരണത്തിൽ നിർണ്ണായ പങ്ക് വഹിക്കുന്ന ഹരിത കർമ്മസേനാംഗങ്ങൾക്കായാണ് പരിപാടി സംഘടിപിച്ചത്.നമസ്തേ ഡേ പദ്ധതിയുടെ ഭാഗമായി സർക്കാറിൽ നിന്നും രജിസ്റ്റർ ചെയ്ത ഹരിതകർമ്മ സേനാംഗങ്ങൾക്കും കുടുംബങ്ങൾക്കും 5 ലക്ഷം രൂപ വരെയുള്ള ആരോഗ്യ ഇൻഷൂറൻസ് ഇതിലൂടെ ലഭ്യമാകും.കൂടാതെ സുരക്ഷക്കാവിശ്യമായ PPE kit വിതരണവും നടന്നു…വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാജി മോൾ,കൗൺസിലർമാരായ, കൂരിപ്പറമ്പിൽ അബ്ദുൾ റസാഖ്,സിദ്ധീഖ് ഹാജി കാലൊടി,പരപ്പിൽ രാജൻ അഡ്വ.ഹർഷ സന്തോഷ്,സുലൈഖ കാർക്കാടൻ,റഹ്‌മാബി,സക്കീന,കെ പി നസീറ,അജിത കൃഷ്ണൻ,ഹാജറ വീരാൻ കുട്ടി,ബുഷ്‌റ കുഞ്ഞാവ തുടങ്ങിയവർ സംസാരിച്ചു.ആരോഗ്യ വിഭാഗം ജീവനക്കാരായ HI വിനോദ് ബാലകൃഷ്ണൻ, PHI അനുഷ, YP അഹ്സന, ശിവകുമാർ എന്നിവർ
പരിപാടിക്ക് നേതൃത്വം നൽകി.
തുടർന്ന് ഹരിതകർമസേന, ശുചീകരണത്തൊഴിലാളികൾ എ ന്നിവർക്കുള്ള ബോധവൽക്കരണ ക്ലാസും നടന്നു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!