ജില്ലാ ഫുട്ബോൾ ടീം തിരഞ്ഞെടുപ്പ് ജൂൺ 26ന് വണ്ടൂരിൽ

മലപ്പുറം:പത്തനംതിട്ടയിലും, പാലക്കാടുമായി നടക്കുന്ന സംസ്ഥാന സബ്ജൂനിയർ, ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന മലപ്പുറം ജില്ലാ ടീമിനെ 26/06/26ന് (വെള്ളി) രാവിലെ 07:30 ന് വണ്ടൂർ വി.എം.സി ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ* വെച്ച് തെരഞ്ഞെടുക്കുന്നതാണ്. 01/01/2013 നും 31/12/2014
നുo ഇടയിൽ ജനിച്ച, AIFF ൽ റജിസ്റ്റർ ചെയ്ത കളിക്കാർ (സബ് ജൂനിയർ വിഭാഗം) രാവിലെ 07:30 നും, 01/01/2011 നും 31/12/12 നും ഇടയിൽ ജനിച്ച AIFF ൽ റജിസ്റ്റർ ചെയ്ത കളിക്കാർ (ജൂനിയർ വിഭാഗം) രാവിലെ 09:00 മണിക്കും മേൽ പറഞ്ഞ ഗ്രൗണ്ടിൽ റജിസ്റ്ററേഷൻ ഫിസ് അടച്ച് സെലക്ഷൻ ട്രയൽസിനുള്ള സന്നാഹത്തോടെ എത്തിചേരണം. കൂടുതൽ വിവരങ്ങൾക്ക് 9447628686 ൽ ബന്ധപെടാവുന്നതാണ്.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
