പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കാടാമ്പുഴ ദേവസ്വം

മലബാർ ദേവസ്വം ബോർഡിന്റെ ദേവാരണ്യം പദ്ധതിയുടെ ഭാഗമായി
ജൂൺ 5 പരിസ്ഥിതി ദിനത്തിൽ കാടാമ്പുഴ ഭഗവതി ക്ഷേത്രത്തിൽ വൃക്ഷതൈ നടൽ സംഘടിപ്പിച്ചു. ദേവസ്വം ഡയാലിസിസ് സെന്റർ പരിസരത്ത് വെച്ച് സംഘടിപ്പിച്ച പരിപാടി ദേവസ്വം എക്സിക്യൂട്ടീവ് ഓഫീസർ എസ് രഞ്ജൻ ഉത്ഘാടനം ചെയ്തു. ദേവസ്വം മാനേജർ കെ ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. ക്ഷേത്രം സൂപ്രണ്ട് പി പി മീര, ദേവസ്വം എഞ്ചിനീയർ കെ വിജയകൃഷ്ണൻ, ഹെഡ് ക്ലാർക്ക് പി വിജയൻ എന്നിവർ സംസാരിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
