HomeNewsCrimeIllegalതിരുനാവായയിൽ മണൽ വേട്ട; മൂന്ന് ലോറികൾ പിടികൂടി

തിരുനാവായയിൽ മണൽ വേട്ട; മൂന്ന് ലോറികൾ പിടികൂടി

tirunavaya sand lorry

തിരുനാവായയിൽ മണൽ വേട്ട; മൂന്ന് ലോറികൾ പിടികൂടി

തിരൂർ: തിരുനാവായയിൽ നിന്നും ഒരേ സമയം അനധികൃതമായി കടത്തുകയായിരുന്ന മൂന്ന് മണൽ ലോറികൾ തിരൂർ പൊലീസ് പിടികൂടി. തിരുനാവായ ബന്തർ കടവിന് സമീപത്ത് നിന്നാണ് ഇന്നലെ രാവിലെ തിരൂർ പൊലീസ് മണൽ ലോറികൾ പിടികൂടിയത്. പിടികൂടിയ വാഹനങ്ങൾ കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്തു. തിരൂർ ഡിവൈ.എസ്.പി കെ.എം.സിദ്ധീഖ്, തിരൂർ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ അനിൽ.ടി.മേപ്പള്ളി എന്നിവരുടെ നിർദ്ദേശ പ്രകാരമാണ് പൊലീസ് മണൽ വാഹനം പിടികൂടിയത്. തിരൂർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ നസീർ തിരൂർക്കാട്, പൊലീസ് ഉദ്യോഗസ്ഥരായ പ്രിന്റോ ഫ്രാൻസിസ്, ആഷിഷ് സ്റ്റീഫൻ, അബിൻ ഭാസ്ക്കർ ചേർന്നാണ് പിടികൂടിയത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!