HomeNewsEducationResultsഎസ്.എസ്.എൽ.സി. പരീക്ഷാഫലം ഇന്നറിയാം; പ്രഖ്യാപനം 3 മണിക്ക്

എസ്.എസ്.എൽ.സി. പരീക്ഷാഫലം ഇന്നറിയാം; പ്രഖ്യാപനം 3 മണിക്ക്

result

എസ്.എസ്.എൽ.സി. പരീക്ഷാഫലം ഇന്നറിയാം; പ്രഖ്യാപനം 3 മണിക്ക്

തിരുവനന്തപുരം: എസ്.എസ്.എൽ.സി. പരീക്ഷാഫലം വെള്ളിയാഴ്ച മൂന്നിന് സെക്രട്ടേറിയറ്റിലെ പി.ആർ.ഡി. ചേംബറിൽ പ്രഖ്യാപിക്കും. ടി.എച്ച്.എസ്.എൽ.സി., ടി.എച്ച്.എൽ.സി. (ഹിയറിങ് ഇംപേർഡ്), എസ്.എസ്.എൽ.സി. (ഹിയറിങ് ഇംപേർഡ്), എ.എച്ച്.എസ്.എൽ.സി. എന്നീ പരീക്ഷകളുടെ ഫലവും പ്രഖ്യാപിക്കും. ഐ.ടി. മിഷന്റെ 9188619958 എന്ന വാട്‌സാപ്പ് നമ്പറിലും ‘നമ്മുടെ കേരളം’ മൊബൈൽ ആപ്പിലും ഫലം ലഭിക്കും. സംസ്ഥാനത്തെ 3031 കേന്ദ്രങ്ങളിലായി 4,17,497 പേർ പരീക്ഷയെഴുതിയിരുന്നു. ലക്ഷദ്വീപിൽ ഒമ്പത് കേന്ദ്രങ്ങളിലായി 386 കുട്ടികളും പരീക്ഷയെഴുതി. ഗൾഫ് മേഖലയിൽ ഏഴു കേന്ദ്രങ്ങളിലായി 633 കുട്ടികൾ രജിസ്റ്റർ ചെയ്തെങ്കിലും പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ ഇവർക്ക് ഇളനുവദിക്കേണ്ടി വന്നു.
എസ്.എസ്.എൽ.സി. ഫലം ലഭിക്കുന്ന വെബ്‌സൈറ്റുകൾ
https://kbpe.kerala.gov.in
https://results.digilocker.gov.in
https://sslcexam.kerala.gov.in
https://thslcexam.kerala.gov.in/thslc
https://sslchiexam.kerala.gov.in
https://ahslcexam.kerala.gov.in
https://www.prd.kerala.gov.in
https://results.kite.kerala.gov.in


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!