HomeNewsCrimeIllegalപകൽ സമൂഹ മാധ്യമ ഇൻഫ്ലുവൻസർ, രാത്രി സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ; ഇരിമ്പിളിയം സ്വദേശിയായ യുവാവ് അറസ്റ്റിൽ

പകൽ സമൂഹ മാധ്യമ ഇൻഫ്ലുവൻസർ, രാത്രി സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ; ഇരിമ്പിളിയം സ്വദേശിയായ യുവാവ് അറസ്റ്റിൽ

niyas-kottaram-arrest

പകൽ സമൂഹ മാധ്യമ ഇൻഫ്ലുവൻസർ, രാത്രി സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ; ഇരിമ്പിളിയം സ്വദേശിയായ യുവാവ് അറസ്റ്റിൽ

വളാഞ്ചേരി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ പിടികൂടി വളാഞ്ചേരി പോലീസ്.ഇരിമ്പിളിയം കൊട്ടാരം സ്വദേശി നിയാസ് കൊട്ടാരം എന്ന മുഹമ്മദ് നിയാസാണ് അറസ്റ്റിലായത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ എറണാകുളത്ത് നിന്നാണ് വളാഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്. വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിലും ജില്ലയിലെ വിവിധ സ്റ്റേഷനുകളിലുമായി ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്.

പകൽ സമയം ‘പ്രൊമോഷൻ’ എന്ന പേരിൽ വ്യാപാര സ്ഥാപനങ്ങളിൽ സാന്നിധ്യം അറിയിച്ച്, രാത്രിയാകുമ്പോൾ ജനവാസ കേന്ദ്രങ്ങളിലേക്കും റോഡുകളിലേക്കും കക്കൂസ് മാലിന്യം തള്ളുന്ന അതിക്രൂരവും അസഹ്യവുമായ പ്രവൃത്തികളാണ് ഇയാൾ നടത്തി വന്നിരുന്നതെന്ന് പോലീസ് വ്യക്തമാക്കുന്നു. പൊതുജനാരോഗ്യത്തെയും പരിസര ശുചിത്വത്തെയും വെല്ലുവിളിച്ച ഈ പ്രവൃത്തികൾ നാട്ടുകാരുടെ ക്ഷമയെ പോലും പരീക്ഷിച്ചിരിക്കുകയായിരുന്നു. ഇൻസ്റ്റാഗ്രാം വഴി ചെറുപ്പക്കാരെ ലഹരിയിലേക്കും അക്രമത്തിലേക്കും തള്ളുന്ന തരത്തിലുള്ള വീഡിയോകൾ പ്രചരിപ്പിച്ചുവെന്ന കണ്ടെത്തലാണ്. സമൂഹത്തിന്റെ ഭാവിയെ തന്നെ തകർക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ ശക്തമായ നിയമനടപടി അനിവാര്യമാണെന്ന വിലയിരുത്തലിലാണ് പോലീസ്.
niyas-kottaram-arrest
തുടർച്ചയായ സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ കണക്കിലെടുത്ത്, പ്രതിക്കെതിരെ കാപ്പ (KAAPA) നിയമം ചുമത്താൻ പോലീസ് ശുപാർശ ചെയ്തിരിക്കുകയാണ്. അറസ്റ്റിനിടയിലും യാതൊരു ഭയമോ ലജ്ജയോ കാണിക്കാതെ പെരുമാറിയ പ്രതിയുടെ നിലപാട് പൊതുസമൂഹത്തെ കൂടുതൽ പ്രകോപിപ്പിക്കുന്നതാണ്. വളാഞ്ചേരി SHO ആനന്ദ് ബാബുവിന്റെ നേതൃത്വത്തിൽ SI നിർമ്മൽ, SCPOമാരായ ശൈലേഷ്, വിമോഷ്, CPO തോമസ് ജോസഫ് എന്നിവർ ചേർന്നാണ് പ്രതിയെ എറണാകുളത്തിൽ നിന്ന് പിടികൂടിയത്. തുടർന്ന് തിരൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!