HomeNewsTrafficകുറ്റിപ്പുറം അത്താണി ബസാർ ഭാഗത്ത് സർവീസ് റോഡിന്റെ വിള്ളൽ തീർക്കാൻ സിമന്റ് മിശ്രിതം

കുറ്റിപ്പുറം അത്താണി ബസാർ ഭാഗത്ത് സർവീസ് റോഡിന്റെ വിള്ളൽ തീർക്കാൻ സിമന്റ് മിശ്രിതം

athani-bazaar-road-crack

കുറ്റിപ്പുറം അത്താണി ബസാർ ഭാഗത്ത് സർവീസ് റോഡിന്റെ വിള്ളൽ തീർക്കാൻ സിമന്റ് മിശ്രിതം

കുറ്റിപ്പുറം : സർവീസ് റോഡിലെ വിള്ളൽ കാണപ്പെട്ട ഭാഗത്ത് ഇതു നികത്താനായി മിശ്രിതം നിറച്ചു. ദേശീയപാത-66 ആറുവരിപ്പാതയുടെ അത്താണി ബസാർ ഭാഗത്ത് സർവീസ് റോഡിന്റെ മധ്യത്തിലായി രൂപപ്പെട്ട വിള്ളലുകളാണ് കരാർ കമ്പനി മിശ്രിതം ഉപയോഗിച്ചു നികത്തിയത്. ആദ്യഘട്ടത്തിൽ 20 മീറ്ററോളം നീളത്തിലാണ് വിള്ളലുകൾ കാണപ്പെട്ടത്. ഒരാഴ്‌ചമുൻപ് 150 മീറ്ററോളം നീളത്തിലും മൂന്ന് ഇഞ്ചോളം വീതിയിലും വിള്ളൽ കൂടിയതോടെ ഇതുവഴിയുള്ള വാഹനയാത്രക്കാർ ആശങ്കയിലായിരുന്നു. വിള്ളലുകൾ രൂപപ്പെട്ടപ്പോൾതന്നെ നാട്ടുകാരും വാർഡംഗം റജിത ഷലീജും കരാർ കമ്പനി അധികൃതരെ വിവരമറിയിച്ചിരുന്നു. എന്നാൽ, നടപടിയെടുക്കാൻ അധികൃതർ തയ്യാറായില്ല. ഇതിനിടെ വിള്ളൽ കൂടിയതോടെ നാട്ടുകാർക്കിടയിൽ പ്രതിഷേധം വ്യാപകമായി. ഇതിനെത്തുടർന്നാണ് വെള്ളിയാഴ്‌ച വിള്ളൽ കാണപ്പെട്ടിടത്തെല്ലാം മിശ്രിതം നിറച്ചത്. വിള്ളലിന് ആഴം കുറവാണെന്നും ആഴം കൂടുന്നില്ലെങ്കിൽ വിള്ളലുണ്ടായ ഭാഗങ്ങളെല്ലാം പൊളിച്ച് വീണ്ടും ടാറിങ് നടത്തുമെന്നും കരാർ കമ്പനി നാട്ടുകാരെ അറിയിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!