HomeNewsAchievementsകുറ്റിപ്പുറം പഞ്ചായത്ത്; റംല കറത്തൊടി പ്രസിഡൻ്റ്, കെ.ടി സിദ്ധീഖ് വൈസ് പ്രസിഡൻ്റ്

കുറ്റിപ്പുറം പഞ്ചായത്ത്; റംല കറത്തൊടി പ്രസിഡൻ്റ്, കെ.ടി സിദ്ധീഖ് വൈസ് പ്രസിഡൻ്റ്

ramla-sidheeq-kuttippuram-panchayath

കുറ്റിപ്പുറം പഞ്ചായത്ത്; റംല കറത്തൊടി പ്രസിഡൻ്റ്, കെ.ടി സിദ്ധീഖ് വൈസ് പ്രസിഡൻ്റ്

കുറ്റിപ്പുറം: കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡ് മെമ്പര്‍ റംല കറത്തൊടിയെ പ്രസിഡന്റായി തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റായി കെ.ടി സിദ്ധീഖിനെയും തെരഞ്ഞെടുത്തു. യു.ഡി.എഫ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥിയായി 12-ാം വാര്‍ഡ് മെമ്പര്‍ റംല കറത്തൊടിയെ മുസ്ലിം ലീഗ് അംഗം സിദ്ധീഖ് പരപ്പാര നിര്‍ദ്ദേശിക്കുകയും കോണ്‍ഗ്രസ്സ് അംഗമായ ഫസീന അഹമ്മദ് കുട്ടി പിന്താങ്ങുകയും ചെയ്തു.
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി കോമളം ടീച്ചര്‍ നോമിനേഷന്‍ നല്‍കി. 8 നെതിരെ 15 വോട്ടുകള്‍ക്ക് യു.ഡി.എഫ് വിജയിച്ചു. വരണാധികാരി സബ് രജിസ്ട്രാര്‍ ഓഫീസര്‍ ജയശ്രീ നേതൃത്വം നല്‍കി. രണ്ട് മണിക്ക് നടന്ന വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിലെ കെ.ടി സിദ്ധീഖിനെ എം.വി വേലായുധന്‍ നിര്‍ദ്ദേശിക്കുകയും ലീഗ് അംഗമായ സയ്യിദ് അലി സഖാഫ് തങ്ങള്‍ പിന്താങ്ങുകയും ചെയ്തു. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ സി.കെ ജയകുമാറിനെ 8 നെതിരെ 15 വോട്ടുകള്‍ നേടി വൈസ് പ്രസിഡന്റായി കെ.ടി സിദ്ധീഖിനെ തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് നടന്ന അനുമോദന ചടങ്ങില്‍ ഉമ്മര്‍ കുരിക്കള്‍ ലുക്ക്മാന്‍ തങ്ങള്‍, പാറക്കല്‍ ബഷീര്‍, പരപ്പാര സിദ്ധീഖ്, മുജീബ് കൊളക്കാട്, സി.കെ ജയകുമാര്‍, കൈപ്പള്ളി അബ്ദുല്ലക്കുട്ടി എന്നിവര്‍ സംസാരിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!