മിനിപമ്പയിൽ ഇത്തവണയും അന്നദാനമുണ്ടാകും

കുറ്റിപ്പുറം: അഖിലഭാരത അയ്യപ്പസേവാസംഘം മിനിപമ്പയിൽ ഇത്തവണയും അന്നദാനം നടത്തും. മിനിപമ്പയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 24 മുതലാണ് അന്നദാനം ആരംഭിക്കുക.

യോഗം തവനൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. അബ്ദുൽ നാസർ ഉദ്ഘാടനംചെയ്തു. അയ്യപ്പസേവാസംഘം ജില്ലാ പ്രസിഡന്റ് ഗോപിനാഥൻ നായർ അധ്യക്ഷനായി. സംസ്ഥാന പ്രസിഡന്റ് സി. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തി.

കണ്ണൻ പന്താവൂർ, വി.വി. മുരളീധരൻ, പി. ബാലൻ, പി. ഗോപ, വിജയൻ വാക്കോത്ത്, വി.വി. ഭാസി, കെ. ഗോപാലകൃഷ്ണൻ നായർ, അക്ബർ കുഞ്ഞു, രാജേഷ് പ്രശാന്തിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.
വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here
