HomeNewsDisasterPandemicപൈങ്കണ്ണൂർ, മാറാക്കര, കുറ്റിപ്പുറം സ്വദേശികൾ അടക്കം മലപ്പുറം ജില്ലയിൽ 61 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു

പൈങ്കണ്ണൂർ, മാറാക്കര, കുറ്റിപ്പുറം സ്വദേശികൾ അടക്കം മലപ്പുറം ജില്ലയിൽ 61 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു

corona

പൈങ്കണ്ണൂർ, മാറാക്കര, കുറ്റിപ്പുറം സ്വദേശികൾ അടക്കം മലപ്പുറം ജില്ലയിൽ 61 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു

മലപ്പുറം: മലപ്പുറം ജില്ലയിൽ ചൊവ്വാഴ്ച 61 പേർക്ക് കോവിഡ് സ്ഥിതീകരിച്ചു. 51 പേര്‍ രോഗ മുക്തരായി. ജില്ലയിൽ ഇന്ന്‌ (ജൂലൈ 21) കോവിഡ് 19 സ്ഥിരീകരിച്ചതില്‍ 29 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 18 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയതും ശേഷിക്കുന്ന 29 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇന്നലെ 51 പേര്‍ ജില്ലയില്‍ രോഗമുക്തരായി. വിദഗ്ധ ചികിത്സക്കു ശേഷം ഇതുവരെ 737 പേര്‍ രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയതായും ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. നിലവിൽ ചികിത്സയില്‍ കഴിയുന്നത് 603 പേര്‍, ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത് 1,347 പേര്‍ക്ക്. 1,303 പേര്‍ക്ക് കൂടി പ്രത്യേക നിരീക്ഷണം
ആകെ നിരീക്ഷണത്തിലുള്ളത് 39,398 പേര്‍.

*സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായവര്‍*

ജൂലൈ 11 ന് രോഗം സ്ഥിരീകരിച്ച മാറഞ്ചേരി സ്വദേശിനിയുമായി ബന്ധമുണ്ടായ മാറഞ്ചേരി സ്വദേശി (18), ജൂലൈ എട്ടിന് രോഗം സ്ഥിരീകരിച്ച പരപ്പനങ്ങാടി സ്വദേശിയുമായി ബന്ധമുണ്ടായ പരപ്പനങ്ങാടി സ്വദേശി (45), നേരത്തെ രോഗം സ്ഥിരീകരിച്ച പറപ്പൂര്‍ സ്വദേശിയുടെ മാതാവ് (56), ജൂലൈ 20 ന് രോഗം സ്ഥിരീകരിച്ച താനൂര്‍ സ്വദേശിയുമായി ബന്ധമുണ്ടായ താനൂര്‍ സ്വദേശികളായ 69 വയസുകാരന്‍, 27 വയസുകാരി, 26 വയസുകാരി, രണ്ട് വയസുകാരന്‍, 60 വയസുകാരി, ജൂലൈ എട്ടിന് രോഗം സ്ഥിരീകരിച്ച കടലുണ്ടി നഗരം സ്വദേശിയുമായി ബന്ധമുണ്ടായ കടലുണ്ടി നഗരം സ്വദേശി (47), ജൂലൈ എട്ടിന് രോഗം സ്ഥിരീകരിച്ച തുവ്വൂര്‍ സ്വദേശിയുടെ മകള്‍ (22), നേരത്തെ രോഗബാധ സ്ഥിരീകരിച്ച എടക്കര സ്വദേശിയുമായി ബന്ധമുണ്ടായ എടക്കര സ്വദേശിനി (30) എന്നിവര്‍ക്കും ഉറവിടമറിയാതെ രോഗബാധിതരായ നിലമ്പൂര്‍ സ്വദേശിയായ മത്സ്യ കച്ചവടക്കാരന്‍ (63), ചുങ്കത്തറ മത്സ്യ മാര്‍ക്കറ്റിലെ ലോറി ഡ്രൈവറായ ചുങ്കത്തറ സ്വദേശി (41), നിലമ്പൂര്‍ മത്സ്യ മാര്‍ക്കറ്റിലെ കച്ചവടക്കാരനായ മമ്പാട് സ്വദേശി (37), നിലമ്പൂര്‍ മത്സ്യ മാര്‍ക്കറ്റിലെ കച്ചവടക്കാരനായ നിലമ്പൂര്‍ സ്വദേശി (46), ചുങ്കത്തറയിലെ മത്സ്യ വില്‍പ്പനക്കാരന്‍ ചുങ്കത്തറ സ്വദേശി (56), നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ ഡ്രൈവര്‍ നിലമ്പൂര്‍ സ്വദേശി (48), കൊണ്ടോട്ടി മത്സ്യ മാര്‍ക്കറ്റുമായി ബന്ധമുണ്ടായ കമ്മീഷന്‍ ഏജന്റ് കൊണ്ടോട്ടി സ്വദേശി (25), മലപ്പുറം മത്സ്യ മാര്‍ക്കറ്റിലെ തൊഴിലാളിയായ മലപ്പുറം സ്വദേശി (49), പറപ്പൂര്‍ സ്വദേശിനി (33), പള്ളിക്കല്‍ സ്വദേശി (54), വട്ടംകുളം സ്വദേശിനിയായ വീട്ടമ്മ (60), പള്ളിക്കല്‍ സ്വദേശിനി (51), പറമ്പില്‍ പീടികയില്‍ ബേക്കറി കച്ചവടക്കാരനായ പെരുവെള്ളൂര്‍ സ്വദേശി (49), മൂര്‍ക്കനാട് സ്വദേശിനി (28), മാറാക്കര സ്വദേശിനി (23), ട്രോമാ കെയര്‍ വളണ്ടിയര്‍മാരായ ചെറിയമുണ്ടം സ്വദേശി (49), തിരുനാവായ സ്വദേശി (48), ചെറിയമുണ്ടം സ്വദേശി (38) എന്നിവര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. 

ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍

ബംഗളൂരുവില്‍ നിന്നെത്തിയ കൂട്ടിലങ്ങാടി സ്വദേശി (27), ഓഡീഷയില്‍ നിന്നെത്തിയ മാറാക്കര സ്വദേശി (43), തിരുപ്പൂരില്‍ നിന്നെത്തിയ തിരൂരങ്ങാടി സ്വദേശി (56) എന്നിവര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയ ശേഷം രോഗബാധ സ്ഥിരീകരിച്ചു.

*വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവര്‍*

റിയാദില്‍ നിന്നെത്തിയ മമ്പാട് സ്വദേശി (45), അബൂദബിയില്‍ നിന്നെത്തിയ താനാളൂര്‍ സ്വദേശി (62), ദമാമില്‍ നിന്നെത്തിയ അങ്ങാടിപ്പുറം സ്വദേശി (58), ജിദ്ദയില്‍ നിന്നെത്തിയ കുറുവ സ്വദേശി (32), ദമാമില്‍ നിന്നെത്തിയ എടവണ്ണ സ്വദേശിനി (ആറ് വയസ്സ്), ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി (36), ദുബായില്‍ നിന്നെത്തിയ തിരൂര്‍ സ്വദേശി (35), ദുബായില്‍ നിന്നെത്തിയ മാറഞ്ചേരി സ്വദേശി (33), റിയാദില്‍ നിന്നെത്തിയ ചുങ്കത്തറ സ്വദേശി (45), റാസല്‍ഖൈമയില്‍ നിന്നെത്തിയ വളാഞ്ചേരി സ്വദേശി (18), റിയാദില്‍ നിന്നെത്തിയ കുഴിമണ്ണ സ്വദേശി (50), ജിദ്ദയില്‍ നിന്നെത്തിയ ആനക്കയം സ്വദേശി (30), ഖത്തറില്‍ നിന്നെത്തിയ നിലമ്പൂര്‍ സ്വദേശി (47), ജിദ്ദയില്‍ നിന്നെത്തിയ താനാളൂര്‍ സ്വദേശി (48), ഷാര്‍ജ്ജയില്‍ നിന്നെത്തിയ താനൂര്‍ സ്വദേശി (34), ദുബായില്‍ നിന്നെത്തിയ പള്ളിക്കല്‍ സ്വദേശി (35), ദോഹയില്‍ നിന്നെത്തിയ താനൂര്‍ സ്വദേശി (26), ദുബായില്‍ നിന്നെത്തിയ മൊറയൂര്‍ സ്വദേശി (24), ജിദ്ദയില്‍ നിന്നെത്തിയ പെരുവെള്ളൂര്‍ സ്വദേശിനി (39), ഖത്തറില്‍ നിന്നെത്തിയ ചുങ്കത്തറ സ്വദേശി (23), ഖത്തറില്‍ നിന്നെത്തിയ പാണ്ടിക്കാട് സ്വദേശിനി (20), ഷാര്‍ജ്ജയില്‍ നിന്നെത്തിയ കുറ്റിപ്പുറം സ്വദേശി (49), അബുദബിയില്‍ നിന്നെത്തിയ മഞ്ചേരി സ്വദേശിനി (59), ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി (59), ജിദ്ദയില്‍ നിന്നെത്തിയ പുല്‍പ്പറ്റ സ്വദേശി (32), സൗദിയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി (40), ഒമാനില്‍ നിന്നെത്തിയ എടപ്പാള്‍ സ്വദേശി (45), ഒമാനില്‍ നിന്നെത്തിയ പൂക്കോട്ടൂര്‍ സ്വദേശി (47), അബുദബിയില്‍ നിന്നെത്തിയ വളവന്നൂര്‍ സ്വദേശി (34) എന്നിവര്‍ക്കാണ് വിദേശ രാജ്യങ്ങളില്‍നിന്നെത്തിയവരില്‍ രോഗം സ്ഥിരീകരിച്ചത്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!