HomeNewsCrimeകോഴി മാലിന്യം തള്ളുന്നതിനിടെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനടക്കം മൂന്നു പേർ പിടിയിൽ

കോഴി മാലിന്യം തള്ളുന്നതിനിടെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനടക്കം മൂന്നു പേർ പിടിയിൽ

chicken-waste

കോഴി മാലിന്യം തള്ളുന്നതിനിടെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥനടക്കം മൂന്നു പേർ പിടിയിൽ

പടപ്പറമ്പ് : പടപ്പറമ്പിന് സമീപം കോഴി മാലിന്യം തള്ളാനെത്തിയ കെ.എസ്.ഇ.ബി സെക്‌ഷൻ സബ് എൻജിനിയർ അടക്കം മൂന്ന് പേരെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. മക്കരപ്പറമ്പ് സെക്ഷനിലെ സബ് എൻജിനിയറും കരുവള്ളി റൈസൽ ബാബു, ചക്കിങ്ങൽ ഇല്യാസ്, പരവക്കൽ സ്വദേശി നാസർ എന്നിവരാണ് കുളത്തൂർ പോലിസിന്റെ പിടിയിലായത്. മാലിന്യം തള്ളാനായി കൊണ്ട് പോകുന്ന വാഹനമടക്കം അങ്ങാടിപ്പുറം -കോട്ടക്കൽ റോഡിൽ പരവെക്കൽ വെച്ച് നാട്ടുകാർ കാത്തിരുന്നാണ് ഇവരെ പിടികൂടിയത്.
waste-dumb
ദിവസങ്ങളായി സമീപ പ്രദേശങ്ങളിലടക്കം മാലിന്യം തള്ളൽ രൂക്ഷമായതോടെ നാട്ടുകാർ രാത്രി കാലങ്ങളിൽ ഉറക്കമിളച്ചു കാത്തിരുന്നാണ് മാലിന്യം തള്ളുന്നവരെ കണ്ടെത്തുന്നത്. കഴിഞ്ഞ ദിവസം അങ്ങാടിപ്പുറം -വളാഞ്ചേരി റോഡിൽ മാലാപ്പറമ്പിൽ നാട്ടുകാർ മാലിന്യം തള്ളാനെത്തിയവരുടെ വാഹനം പിടിച്ചെടുത്തിരുന്നു മാലാപ്പറമ്പിൽ മാലിന്യം തള്ളാനെത്തിയ പത്തംഗസംഘത്തിലെ എട്ട് പേർ ഓടി രക്ഷ പെട്ടതോടെ ഇവരെത്തിയ വാഹനങ്ങൾ തകർത്താണ് നാട്ടുകാർ അരിശം തീർത്തത് പരവക്കലിൽ പിടിയിലായവർ സമീപ പ്രദേശങ്ങളിൽ ജനവാസ മേഖലകളിൽ സ്ഥിരമായി കോഴി വേസ്റ്റ് തള്ളുന്ന സംഘത്തിലെ പ്രധാന കണ്ണികളാണെന്ന് നാട്ടുകാർ പറഞ്ഞു. പിടി കൂടിയവരെ നൂറു കണക്കിന് നാട്ടുകാരുടെ സാന്നിദ്ധ്യത്തിൽ കുളത്തൂർ പോലീസ് കസ്റ്റഡിയിലെടുത്തു ഇവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.എന്നാൽ നിലമ്പൂരിലേ സ്വന്തം സ്ഥലത്തേക്ക് മാലിന്യം കൊണ്ട് പോകുമ്പോഴാണ് നാട്ടുകാർ തടഞ്ഞതെന്ന് ഇവർ പറയുന്നു. ഒരിടവേളക്ക് ശേഷം മേഖലയിൽ മാലിന്യം തള്ളൽ രൂക്ഷമായതോടെ നാട്ടുകാർ ദുരിതത്തിലാണ്. ദൂര ദിക്കുകളിൽ നിന്ന് പോലും എത്തി മേഖലയിൽ കോഴി മാലിന്യം തള്ളുന്നവരെ പിടികൂടി നിയമനടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപെട്ടു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!