HomeNewsCrimeകൊളത്തൂരിൽ വീണ്ടും വൻ കഞ്ചാവ് വേട്ട; വിദ്യാർത്ഥികൾക്കായി വിൽപ്പനക്ക് കൊണ്ടുവന്ന 2.600 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേരാണ് പിടിയിലായത്

കൊളത്തൂരിൽ വീണ്ടും വൻ കഞ്ചാവ് വേട്ട; വിദ്യാർത്ഥികൾക്കായി വിൽപ്പനക്ക് കൊണ്ടുവന്ന 2.600 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേരാണ് പിടിയിലായത്

ganja

കൊളത്തൂരിൽ വീണ്ടും വൻ കഞ്ചാവ് വേട്ട; വിദ്യാർത്ഥികൾക്കായി വിൽപ്പനക്ക് കൊണ്ടുവന്ന 2.600 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേരാണ് പിടിയിലായത്

കൊളത്തൂർ: കൊളത്തൂരിൽ വീണ്ടും വൻ കഞ്ചാവ് വേട്ട സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കായി വിൽപ്പനക്ക് കൊണ്ടുവന്ന 2.600 കിലോഗ്രാം കഞ്ചാവുമായി രണ്ടു പേരാണ് പിടിയിലായത് ജില്ലയിലുടനീളം സ്കൂൾ – കോളേജ് ക്യാമ്പസുകൾ ലഹരി മുക്തമാക്കുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ നടത്തിവരുന്ന ‘ ഓപറേഷൻ ക്ലീൻ ക്യാമ്പസ് ‘ പദ്ധതിയുടെ ഭാഗമായി പെരിന്തൽമണ്ണ ഡി.വൈ.എസ്.പി. എം.പി മോഹനചന്ദ്രന്റെ കീഴിൽ കൊളത്തൂർ എസ്.ഐ നൗഷാദ് സി.കെ യും സംഘവും നടത്തിയ പ്രത്യേക വാഹന പരിശോധനയിൽ 2.600 കിലോഗ്രാം കഞ്ചാവുമായി പുത്തനങ്ങാടി സ്വദേശി കഴുങ്ങോളിപറമ്പിൽ ഹുസ്സൈൻ എന്ന മാനു ,28 വയസ്സ്, വേങ്ങര, ചെറൂർ സ്വദേശി കരുമ്പിൽ മുഹമ്മദ് മൻസൂർ, 27 വയസ്സ് എന്നിവരെ 2.600 KG കഞ്ചാവുമായി മാലപറമ്പ് കുരിശുപള്ളിക്ക് സമീപം വെച്ച് പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കൂടുതൽ ചോദ്യം ചെയ്തതിൽനിന്നും അങ്ങാടിപ്പുറം, പുഴക്കാട്ടിരി ഭാഗങ്ങളിലെ ഏജൻറുമാർ മുഖേന വളാഞ്ചേരി, പുത്തനത്താണി എന്നിവിടങ്ങളിലെ മൊത്ത കച്ചവടക്കാരിൽ നിന്നും കിലോഗ്രാമിന് 15000 രൂപ നിരക്കിൽ വാങ്ങിയതാണെന്നും ഇത് ആന്ധ്രയിൽ നിന്നും ട്രെയിൻ മാർഗം കേരളത്തിലെത്തിക്കാൻ പ്രത്യേക ഏജൻറുമാർ ഉണ്ടെന്നും ഇവർ പോലീസിനോട് പറഞ്ഞു.
ad
പ്രതികൾ കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാറും പോലീസ് കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ ദിവസം കൊളത്തൂർ പടപ്പറമ്പിൽ നിന്നും വാഹന പരിശോധനക്കിടെ ബജാജ് പൾസർ ബൈക്കിൽ കടത്തുകയായിരുന്ന 1.500 കിലോഗ്രാം കഞ്ചാവുമായി. പുഴക്കാട്ടിരി വഴിപ്പാറ സ്വദേശി ഇർഷാദ് കൊളത്തൂർ പോലീസിൻറെ പിടിയിലായിരുന്നു ഗ്രാമീണ മേഖലയിൽ വൻതോതിൽ കഞ്ചാവ് പിടികൂടുന്നത് നാട്ടുകാരിൽ ഞെട്ടലും ഭീതിയുമുളവാക്കിയിട്ടുണ്ട്.
ganja
ഇന്നലെ മാലപ്പറമ്പിൽ നിന്നും പിടികൂടിയവരിൽ മുഖ്യ പ്രതി ഹുസ്സൈൻ പെരിന്തൽമണ്ണ , മങ്കട ,കൊളത്തൂർ പോലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയാണ്. പുത്തനങ്ങാടിയിൽ വെച്ച് രാത്രിയിൽ കടയടച്ച് പോകുന്ന വ്യാപാരിയെ തമിഴ് കൊട്ടേഷൻ സംഘത്തെ ഉപയോഗിച്ച് തട്ടികൊണ്ട് പോയി മോചനദ്രവ്യമായി കാറും പണവും തട്ടിയെടുത്ത കേസിലെ മുഖ്യ സൂത്രധാരനാണ് ഹുസ്സൈൻ. നിരവധി കേസുകളിൽ അറസ്‌റ്റ് വാറൻറുള്ള ആളുമാണ് ഒരു മാസത്തിനുള്ളിൽ പെരിന്തൽമണ്ണ ഡി.വൈ.എസ്.പി . എം.പി മോഹനചന്ദ്രന്റെ നേതൃത്വത്തിൽ കൊളത്തൂർ എസ്.ഐ നൗഷാദ് C K യും സംഘവും പിടികൂടിയത് 10 കിലോയിലധികം കഞ്ചാവാണ്. ജില്ലയിലേക്ക് കടത്താൻ ശ്രമിച്ച മുഖ്യ വിതരണക്കാരായ അഞ്ചു പേരെ അറസ്റ്റ് ചെയ്യാനും പോലീസ് സംഘത്തിന് സാധിച്ചു. പ്രതികളിൽ നിന്നും പെരിന്തൽമണ്ണ, അങ്ങാടിപ്പുറം, വളാഞ്ചേരി ഭാഗങ്ങളിലെ ടൗണുകൾ കേന്ദ്രീകരിച്ചുള്ള കഞ്ചാവുകടത്തുകാരെ കുറിച്ചുള്ള വിവരം ലഭിച്ചതായും അത് പ്രത്യേക സംഘം മഫ്തിയിൽ നിരീക്ഷിച്ചു വരുകയാണെന്നും പ്രത്യേക സംഘത്തലവൻ കൂടിയായ പെരിന്തൽമണ്ണ ഡി.വൈ.എസ്.പി. എം.പി മോഹനചന്ദ്രൻ അറിയിച്ചു. ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാർ ഐ.പി.എസ്, പെരിന്തൽമണ്ണ ഡി.വൈ.എസ്.പി. എം.പി മോഹനചന്ദ്രൻ എന്നിവരുടെ നേതൃത്വത്തിൽ കൊളത്തൂർ എസ്.ഐ നൗഷാദ് C K യും പ്രത്യേക സംഘത്തിലെ എ എസ്.ഐ മാരായ സി.പി മുരളി, വിവേകാനന്ദൻ, സി പി ഒ മാരായ എൻ.ടി കൃഷ്ണകുമാർ, എം മനോജ്, ഷറഫുദീൻ യു.പി, മുഹമ്മദ് സജീർ, മിഥുൻ എം.കെ, രാജേഷ് വി.പി, ക്ലിന്റ് ജേക്കബ്, ഷംസുദ്ദീൻ, സത്താർ, മനോജ്, ഹോം ഗാർഡ് സുനിൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!