HomeNewsEventsമമ്പുറം ആണ്ടുനേര്‍ച്ചക്ക് നാളെ തുടക്കം

മമ്പുറം ആണ്ടുനേര്‍ച്ചക്ക് നാളെ തുടക്കം

mamburam-makham

മമ്പുറം ആണ്ടുനേര്‍ച്ചക്ക് നാളെ തുടക്കം

തിരൂരങ്ങാടി: 182-ാം മമ്പുറം ആണ്ടുനേര്‍ച്ചക്ക് വ്യാഴാഴ്ച തുടക്കമാവും. മമ്പുറം മഖാമിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് തീര്‍ഥാടകരെ പങ്കെടുപ്പിക്കാതെ ആണ്ടുനേര്‍ച്ച സംഘടിപ്പിക്കുന്നത്. കോവിഡ് വ്യാപന ഭീതിയും നിയന്ത്രണങ്ങളും നിലനില്‍ക്കുന്നതിനാല്‍ മുഴുവന്‍ ചടങ്ങുകളും ഓൺലൈന്‍വഴി തത്സമയം സംപ്രേഷണംചെയ്യുമെന്നും തീര്‍ഥാടകര്‍ സഹകരിക്കണമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വ്യാഴാഴ്ച സിയാറത്ത്, കൊടികയറ്റം, മമ്പുറം സ്വലാത്ത് എന്നിവ നടക്കും.
മഖാം സിയാറത്തിന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. മമ്പുറം സയ്യിദ് അഹ്മദ് ജിഫ്രി കൊടികയറ്റം നടത്തും. 27ന് സമാപിക്കും. നേര്‍ച്ചകള്‍ക്കും സംഭാവനകള്‍ക്കും ഓൺലൈന്‍ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന്‌ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, യു ശാഫി ഹാജി ചെമ്മാട്, കെ പി ശംസുദ്ദീന്‍ ഹാജി വെളിമുക്ക്, ഹംസ ഹാജി മൂന്നിയൂര്‍, സി കെ മുഹമ്മദ് ഹാജി എന്നിവർ പറഞ്ഞു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!