HomeNewsCrimeസരിതാ നായർ ഉൾപ്പെട്ട വ്യാജ ഡ്രൈവിങ്ങ് ലൈസൻസ് കേസ്: നിർമ്മിച്ചു നൽകിയ കുറ്റിപ്പുറം സ്വദേശിയെ പിടികൂടാനായില്ല

സരിതാ നായർ ഉൾപ്പെട്ട വ്യാജ ഡ്രൈവിങ്ങ് ലൈസൻസ് കേസ്: നിർമ്മിച്ചു നൽകിയ കുറ്റിപ്പുറം സ്വദേശിയെ പിടികൂടാനായില്ല

സരിതാ നായർ ഉൾപ്പെട്ട വ്യാജ ഡ്രൈവിങ്ങ് ലൈസൻസ് കേസ്: നിർമ്മിച്ചു നൽകിയ കുറ്റിപ്പുറം സ്വദേശിയെ പിടികൂടാനായില്ല

സോളാര്‍കേസിലെ മുഖ്യപ്രതി സരിത എസ്. നായർ ഉൾപ്പെട്ട വ്യാജ ഡ്രൈവിങ്ങ് ലൈസൻസ് കേസിൽ ലൈസന്‍സ് നിര്‍മിച്ചുനല്‍കിയ കേസിലെ രണ്ടാംപ്രതിയെ പിടികൂടാന്‍ ഇനിയും പോലീസിനായില്ല. തൃക്കണാപുരം ചാലക്കാട്ട് വളപ്പില്‍ ബാദുഷ(35) മുംബൈയിലാണെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.

സോളാര്‍ കേസുമായി ബന്ധപ്പെട്ട് സരിതയും ബിജുരാധാകൃഷ്ണനും അറസ്റ്റിലായതിനെത്തുടര്‍ന്ന് പെരുമ്പാവൂര്‍ ഡിവൈ.എസ്.പി കെ. ഹരികൃഷ്ണന്റെ നേതൃത്വത്തില്‍ വാഴക്കാല ചെമ്പുമുക്കിലുള്ള ഇവരുടെ വാടക ക്വാര്‍ട്ടേഴ്‌സില്‍ പരിശോധന നടത്തുന്നതിനിടെയാണ് സരിതയുടെ പേരിലുള്ള ഡ്രൈവിങ് ലൈസന്‍സ് ലഭിച്ചത്.

കൊല്ലം ആർ.ടി.ഒ ഓഫീസില്‍നിന്ന് അനുവദിച്ച ലൈസന്‍സാണ് ഇവിടെ നിന്ന് കണ്ടെടുത്തത്. പോലീസ് നടത്തിയ അന്വേഷണത്തിലാണ് കൊല്ലം പരവൂര്‍ സ്വദേശിയുടെ പേരിലുള്ളതാണ് ലൈസന്‍സ് എന്ന് കണ്ടെത്തിയത്. സരിതയെ ചോദ്യംചെയ്തതില്‍നിന്നും ബിജുരാധാകൃഷ്ണന്റെയും തന്റെയും ഉടമസ്ഥതയിലുള്ള ടീം സോളാര്‍കമ്പനിയില്‍ ജോലിചെയ്തിരുന്ന മണിമോന്‍ എന്നയാളാണ് ലൈസന്‍സ് തരപ്പെടുത്തി നല്‍കിയതെന്ന് സരിത മൊഴി നല്‍കിയിരുന്നു.

തുടര്‍ന്ന് കൊടുങ്ങല്ലൂര്‍ കൂളിമുറ്റം മുണ്ടേഞ്ഞത്ത് മണിമോനെ അറസ്റ്റുചെയ്യുകയും മണിമോനുമായി പെരുമ്പാവൂര്‍ പോലീസ് ബാദുഷയുടെ വീട്ടിലെത്തുകയും ചെയെ്തങ്കിലും ഇയാളെ കണ്ടെത്താനായിരുന്നില്ല. ബാദുഷ ഒളിവില്‍ പോയതിനെത്തുടര്‍ന്ന് പെരുമ്പാവൂര്‍ പോലീസ് കേസ് കുറ്റിപ്പുറം പോലീസിന് കൈമാറുകയായിരുന്നു. മണിമോനെ ഒന്നാംപ്രതിയായും ബാദുഷ രണ്ടാംപ്രതിയായായും സരിതയെയും ബിജുവിനെയും മൂന്നും നാലും പ്രതികളായും ചേര്‍ത്താണ് കുറ്റിപ്പുറം പോലീസ് കേസ് രജിസ്റ്റര്‍ചെയ്തത്. കേസില്‍ ബാദുഷ ഒഴികെയുള്ള മൂന്നുപേരെയും കുറ്റിപ്പുറത്തെത്തിച്ച് പോലീസ് മൊഴിയെടുത്തിരുന്നു. എന്നാൽ, ബാദുഷയെമാത്രം പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ക്രിമിനല്‍ സംഘങ്ങളുമായി ഇയാള്‍ക്ക് അടുത്തബന്ധമുണ്ടെന്ന സൂചനകള്‍ പോലീസിന് ലഭിച്ചിരുന്നു. വീട്ടുകാര്‍ക്കോ നാട്ടുകാര്‍ക്കോ ബാദുഷയെക്കുറിച്ച് കൂടുതല്‍ അറിവില്ലാത്തതും ദുരൂഹതയുണര്‍ത്തുന്നുണ്ട്.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!