HomeNewsGeneralവളാഞ്ചേരിയിൽ രാത്രി സുരക്ഷാ സംവിധാനം നിലവിൽ വരുന്നു

വളാഞ്ചേരിയിൽ രാത്രി സുരക്ഷാ സംവിധാനം നിലവിൽ വരുന്നു

വളാഞ്ചേരിയിൽ രാത്രി സുരക്ഷാ സംവിധാനം നിലവിൽ വരുന്നു

വർധിച്ചു വരുന്ന മോഷണങ്ങൾക്ക് തടയിടാനായി വ്യാപാരി വ്യവസായി ഏകോപന സമിതി വളാഞ്ചേരി യൂണിറ്റ് പട്ടണത്തിൽ രാത്രികാല സുരക്ഷാ സംവിധാനം തുടങ്ങുന്നു.
വളാഞ്ചേരി പോലീസിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നതെന്ന് സമിതി നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു രാത്രി ഒമ്പതു മുതൽ പുലർച്ചെ അംചു വരെ പത്ത് പേരടങ്ങുന്ന സുരക്ഷാജീവനക്കാർ പട്ടണത്തിലും പരിസര പ്രദേശങ്ങളിലും റോന്ത് ചുറ്റും.

ഇവരെ സഹായിക്കാനായി വളാഞ്ചേരി പോലീസും ഡ്യൂട്ടിയിലുണ്ടാവും. സാമൂഹിക വിരുദ്ധർ, നാടോടികൾ, മോഷ്ടാക്കൾ എന്നിവരുടെ പ്രവർത്തനങ്ങൾക്ക് തടയിടാനായി ആരംഭിക്കുന്ന സുരക്ഷാ സംവിധാനത്തിന്റെ ഉദ്‌ഘാടനം ഇന്ന് വൈകീട്ട് ഏഴിന് വളാഞ്ചേരി വ്യാപാര‌ഭവൻ ഓഫീസിൽ തിരൂർ ഡി.വൈ.എസ്.പി എം സൈതാലി നിർവഹിക്കും.
വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ടി എം പത്മകുമാർ, ജയകൃഷ്ണൻ, കെ മുഹമ്മദാലി, പറശ്ശേരി അസ്സൈനാർ, എ വി വേണു, സലീം എന്ന മണി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Summary: Valanchery town is going to be guarded by security officers at night


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!