HomeUncategorizedവളാഞ്ചേരിയിൽ പ്ലാസ്റ്റിക് വിമുക്ത പദ്ധതിക്ക് തുടക്കമായി

വളാഞ്ചേരിയിൽ പ്ലാസ്റ്റിക് വിമുക്ത പദ്ധതിക്ക് തുടക്കമായി

വളാഞ്ചേരിയിൽ പ്ലാസ്റ്റിക് വിമുക്ത പദ്ധതിക്ക് തുടക്കമായി

വളാഞ്ചേരി:പ്ലാസ്റ്റിക് വിമുക്തപദ്ധിക്കായി വളാഞ്ചേരി നഗരസഭയും കുടുംബശ്രീയും 

കൈകോർത്തു. ലക്ഷ്യം കൈവരിക്കാൻ വ്യാപാരികളും പിന്തുണയുമായെത്തി.

വളാഞ്ചേരിയിൽ 50 മൈക്രോണിനു താഴെയുള്ള പ്ലാസ്റ്റിക്കിന്റെ സംഭരണത്തിനും വിപണനത്തിനും വിലക്കേർപ്പെടുത്തുകയും ചെയ്തു. ഇത് ലംഘിക്കുന്നവർക്ക് പിഴ ചുമത്തും. 50 മൈക്രോണിനു മുകളിലുള്ള ക്യാരി ബാഗുകൾ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ നഗരസഭ ഓഫീസിൽ രജിസ്റ്റർ ചെയ്യണം. ഇതോടൊപ്പം ഫീസിനത്തിൽ പ്രതിമാസം 4000 രൂപ അടവാക്കുവാനും അറിയിച്ചിട്ടുണ്ട്.

നഗരസഭയുടെ തീരുമാനം ഫലപ്രദമായി നടപ്പാക്കുന്നതിനായി ബദൽ മാതൃകാ ഷോപ്പ് ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ യൂണിറ്റുകളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന തുണിസഞ്ചി, കടലാസ്ബാഗ്, എന്നീ പ്രകൃതിദത്ത ബദൽ ഉത്പാതനനിർമാണ യൂണിറ്റുകളുടെ ഉദ്ഘാടനം നഗരസഭാധ്യക്ഷ എം ഷാഹിനയും നിർവഹിച്ചു.

കെ.വി ഉണ്ണിക്കൃഷ്ണൻ, എൻ.കെ രാജൻ, കെ.കെ രാജീവ്, വി.മധുസൂദനൻ, രാമകൃഷ്ണൻ, അബ്ദുന്നാസർ, റുഫീന, ഷെഫിന, ടി.പി അബ്ദുൾ ഗഫൂർ തുടങ്ങിയവർ പ്രസംഗിച്ചു.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!