HomeNewsInitiativesപൂര്‍ണഗര്‍ഭിണിയെ മെഡിക്കല്‍ കോളേജിലെത്തിച്ച് ചികിത്സ നല്‍കി മൂന്ന് ജീവന്‍ രക്ഷിച്ച ആശ വർക്കർക്ക് നാടിന്റെ ആദരം

പൂര്‍ണഗര്‍ഭിണിയെ മെഡിക്കല്‍ കോളേജിലെത്തിച്ച് ചികിത്സ നല്‍കി മൂന്ന് ജീവന്‍ രക്ഷിച്ച ആശ വർക്കർക്ക് നാടിന്റെ ആദരം

പൂര്‍ണഗര്‍ഭിണിയെ മെഡിക്കല്‍ കോളേജിലെത്തിച്ച് ചികിത്സ നല്‍കി മൂന്ന് ജീവന്‍ രക്ഷിച്ച ആശ വർക്കർക്ക് നാടിന്റെ ആദരം

സമയോചിതമായ ഇടപെടലിലൂടെ ആശ വര്‍ക്കറായ സിന്ധു രക്ഷിച്ചത് അമ്മയെയും ഇരട്ടക്കുട്ടികളെയും. പ്രസവവേദനയുമായി സര്‍ക്കാര്‍ ആസ്​പത്രികളിലെത്തിയ വളാഞ്ചേരി കൊളമംഗലം കടുങ്ങാട് കുന്നത്ത് മാരില്‍ ശാന്ത (30)യെ അവിടെ അഡ്മിറ്റാക്കിയില്ല. തുടര്‍ന്ന് സിന്ധു ഇടപെട്ട് ശാന്തയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെയെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ശാന്ത ഇരട്ടക്കുട്ടികളെ പ്രസവിച്ചു.

ആശ പ്രവര്‍ത്തകയും കൊട്ടാരം ആര്‍.എം.ടി.ടി.ഐയിലെ നഴ്‌സറി അധ്യാപികയുമാണ് കൊട്ടാരം മഠത്തില്‍ വളപ്പില്‍ രാവുണ്ണിയുടെ ഭാര്യ സിന്ധു (33).

കഴിഞ്ഞ ദിവസം പ്രസവവേദനയോടെ വളാഞ്ചേരി പി.എച്ച്.സിയിലെത്തിയ ശാന്തയെ തിരൂര്‍ ഗവ. ആസ്​പത്രിയിലേക്ക് റഫര്‍ചെയ്തു. ഈ സമയത്ത് ആസ്​പത്രിയില്‍ കുത്തിവെപ്പുമായി ബന്ധപ്പെട്ട ചുമതലയിലായിരുന്ന സിന്ധു ശാന്തയെയും കൂട്ടി തിരൂര്‍ ഗവ. ആസ്​പത്രിയിലേക്ക് പോയി. ഒപ്പം ശാന്തയുടെ പ്രായമായ അമ്മയെയും കൂട്ടിയിരുന്നു. തിരൂരിലെത്തിയ ഇവരോട് ശാന്തയുടെ അവസ്ഥ മോശമാണെന്നും ഉടനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്​പത്രിയിലേക്ക് പോകണമെന്നും നിര്‍ദേശിച്ചു. മുന്നൊരുക്കമില്ലാതെ ഇറങ്ങിത്തിരിച്ച സിന്ധു പിന്നീട് ആംബുലന്‍സില്‍ കോഴിക്കോട്ടേക്ക് യാത്രയായി. മെഡിക്കല്‍ കോളേജിലെത്തിയ ശാന്ത ഏറെ വൈകാതെ ഒരാണ്‍കുഞ്ഞിനും പെണ്‍കുഞ്ഞിനും ജന്മം നല്‍കി. പെണ്‍കരുത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും ആത്മവിശ്വാസത്തില്‍ സിന്ധുവിന്റെ സമയോചിതമായ ഇടപെടലിലൂടെ രക്ഷപ്പെട്ടത് മൂന്ന് ജീവനുകളാണ്.

ശാന്തയുടെ നാലാമത്തെ പ്രസവമാണിത്. ആദ്യപ്രസവത്തിലും ഇരട്ടക്കുട്ടികള്‍ക്ക് ജന്മം കൊടുത്തെങ്കിലും രണ്ടുകുട്ടിളും പിറ്റേദിവസം മരിക്കുകയായിരുന്നു.

ആശ വര്‍ക്കറുടെ ജോലിയോടൊപ്പം മൂന്ന് ജീവന്‍ രക്ഷിച്ച സിന്ധുവിനെ നാട് ആദരിച്ചു. വാര്‍ഡംഗം സുനീറ നാസര്‍ ഉപഹാരം നല്‍കി. ചീഫ് മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. ബിനോദ്, ഡോ. രാധാകൃഷ്ണന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തോമസ്, ജെ.എച്ച്.ഐ രഘു, ജെ.പി.എച്ച്.എന്‍.രജനി എന്നിവര്‍ പ്രസംഗിച്ചു. പൊതു പ്രവര്‍ത്തകര്‍, അങ്കണവാടി ജീവനക്കാര്‍, ക്ലബംഗങ്ങള്‍, ആര്‍.എം.ടി.ടി.ഐയിലെ വിദ്യാര്‍ഥികള്‍ എന്നിവരും സംബന്ധിച്ചു.

 

Summary: A timely intervention by an Asha Worker named Sindhu, saved the life of a lady and her newborn twin babies, who were struggling for almost 3 hours in search of a hospital to take the delivery.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!