HomeNewsInitiativesതീർത്ഥാടകർക്കാരായി മിനി പമ്പ ഒരുങ്ങി

തീർത്ഥാടകർക്കാരായി മിനി പമ്പ ഒരുങ്ങി

തീർത്ഥാടകർക്കാരായി മിനി പമ്പ ഒരുങ്ങി

ശബരിമല തീര്‍ഥാടകരുടെ മലബാറിലെ പ്രധാന ഇടത്താവളമായ മിനിപമ്പയില്‍ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍. അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള നടപടികളാണ് അധികൃതര്‍ കൈക്കൊള്ളുന്നത്.

തീര്‍ഥാടകര്‍ക്ക് വിശ്രമിക്കുന്നതിനുള്ള ഷെഡ്ഡിന്റെ നിര്‍മാണം പൂര്‍ത്തിയായി. കുളക്കടവിലും മറ്റും ലൈറ്റുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ ആരംഭിച്ചിട്ടുണ്ട്. വ്യാഴാഴ്ചയോടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കും. തവനൂര്‍ പഞ്ചായത്ത്, ഡി.ടി.പി.സി, ജലസേചന വകുപ്പ് എന്നിവ സംയുക്തമായാണ് സൗകര്യങ്ങള്‍ ഒരുക്കുന്നത്. ശുചീകരണപ്രവര്‍ത്തനങ്ങളുടെ ചുമതല തവനൂര്‍ പഞ്ചായത്തിനാണ്. ശുചീകരണത്തിനായി പ്രത്യേകം തൊഴിലാളികളെ നിയോഗിക്കും. ശക്തമായ സുരക്ഷയൊരുക്കി അപകടങ്ങള്‍ ഇല്ലാതാക്കാനാണ് അധികൃതര്‍ ശ്രദ്ധിയ്ക്കുന്നത്. രക്ഷാപ്രവര്‍ത്തനത്തിന് 10 മുങ്ങല്‍ വിദഗ്ധരുണ്ടാകും. ലൈഫ് ഗാര്‍ഡുകളെ ഒഴിവാക്കി പ്രദേശവാസികളായ മുങ്ങല്‍വിദഗ്ധരെയാണ് ടൂറിസംവകുപ്പ് ഇത്തവണ ചുമതലപ്പെടുത്തിയിട്ടുള്ളത്. തദ്ദേശീയരായ എട്ട് മുങ്ങല്‍വിദഗ്ധരും രണ്ട് ലൈഫ് ഗാര്‍ഡുകളുമാണ് ഉണ്ടാകുക.

രക്ഷാപ്രവര്‍ത്തനത്തിനുള്ള ബോട്ട് എത്തിച്ചിട്ടുണ്ട്. പൊന്നാനി ബിയ്യംകായലിലെ ഡി.ടി.പി.സിയുടെ ബോട്ടാണ് ഇവിടേയ്ക്ക് കൊണ്ടുവന്നിട്ടുള്ളത്. എന്‍ജിന്‍ ഘടിപ്പിച്ചശേഷം വ്യാഴാഴ്ച മിനിപമ്പയിലെ കുളിക്കടവിലെത്തിക്കും. പ്രധാനകടവില്‍ മാത്രമേ തീര്‍ഥാടകരെ കുളിക്കാന്‍ അനുവദിക്കുകയുള്ളൂ. തീര്‍ഥാടകര്‍ ഇറങ്ങാതിരിക്കാനായി പുഴയുടെ കിഴക്കുഭാഗത്തെ വഴി അടച്ചിട്ടുണ്ട്. കൂടാതെ പോലീസിനേയും വിന്യസിക്കും. അടുത്തദിവസംതന്നെ പുഴയില്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കും. ആരോഗ്യവകുപ്പിന്റെ സേവനവും ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ആംബുലന്‍സിന്റെ സേവനവും ഉണ്ടാകും. വാഹനങ്ങള്‍ പാര്‍ക്ക്‌ചെയ്യാന്‍ ഇത്തവണ ബുദ്ധിമുട്ടുണ്ടാകും. തവനൂര്‍ റോഡ് ജങ്ഷന്‍ വരെയുള്ള ഭാഗത്ത് ദേശീയ പാതയോരത്തായി തീര്‍ഥാടകരുടെ വാഹനങ്ങള്‍ പാര്‍ക്ക്‌ചെയ്യാന്‍ സൗകര്യമൊരുക്കാനാണ് അധികൃതര്‍ തീരുമാനിച്ചിട്ടുള്ളത്. ഈ ഭാഗം വൃത്തിയാക്കുന്ന ജോലികള്‍ ആരംഭിച്ചിട്ടുണ്ട്.

Summary: Mini Pamba at Kuttippuram is all set to welcome the Sabarimala devotees


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!