HomeNewsArts‘ഓട്ട’യുടെ രണ്ടാമത്തെ ഹൃസ്വചിത്രം നിറസദസിനു മുന്നിൽ പ്രദർശിപ്പിച്ചു

‘ഓട്ട’യുടെ രണ്ടാമത്തെ ഹൃസ്വചിത്രം നിറസദസിനു മുന്നിൽ പ്രദർശിപ്പിച്ചു

‘ഓട്ട’യുടെ രണ്ടാമത്തെ ഹൃസ്വചിത്രം നിറസദസിനു മുന്നിൽ പ്രദർശിപ്പിച്ചു

യുവ സംവിധായകൻ സഹീർ സാം സക്കറിയയുടെ രണ്ടാമത്തെ ഹൃസ്വചിത്രമായ ‘ഹൌ ടു മേക്ക് എ കൈറ്റ്’ (How to make a Kite?) പ്രമേയം കൊണ്ട് ശ്രദ്ധേയമായി. കുട്ടികളുടെ സഹജമായ സ്വാതന്ത്ര്യം നിഷേധിക്കുന്ന കാലത്തോടുള്ള പ്രതിഷേധസ്വരമായും ഉള്ളവനും ഇല്ലാത്തവനും ഇല്ലാതാകുന്ന കാലത്തെക്കുറിച്ചുള്ള കുട്ടികളുടെ പ്രതിഷേധസ്വരമായി, പത്ത് മിനിറ്റ് മത്രം ദൈർഘ്യമുള്ള ഈ ഹൃസ്വചിത്രം. ചിത്രത്തിന്റെ ആദ്യ പ്രദർശനം വളാഞ്ചേരി പോപ്പുലർ പാരഡൈസ് തീയേറ്ററിൽ വച്ച് നിറഞ്ഞ സദസ്സിന് മുന്നിൽ നടന്നു. സ്വപ്നം, സമത്രം, സ്വാതന്ത്ര്യം എന്നീ പ്രമേയങ്ങളാണ് ചിത്രം പ്രേക്ഷകനുമായി സംവദിക്കുന്നത്. ആദ്യമയാണ് ഒരു ഹൃസ്വചിത്രം നിറഞ്ഞ സദസ്സിനു മുന്നിൽ വളാഞ്ചേരിയിലെ ഒരു തീയേറ്ററിൽ പ്രദർശിപ്പിക്കുന്നത്. പ്രദർശനത്തിന് ശേഷം നടന്ന സംവാദത്തിൽ ഡോ. കെ‌ടി ജലീൽ എം‌എൽ‌എ, വളാഞ്ചേരി ഗ്രാമ‌പഞ്ചായത്ത് പ്രസിഡന്റ് ടി‌പി അബ്ദുൾ ഗഫൂർ, വി‌പി സക്കറിയ, അഷറഫലി കാളിയത്ത്, വി‌പി‌എം സ്വാലിഹ്, പി പ്രചാകരൻ, കെ നവാബ്, പി‌കെ വിജേഷ് എമ്മിവർ സംസാരിച്ചു. നിർമ്മാതാക്കളായ ടി‌കെ രഞ്‌ജിത്, ടി‌കെ ശരത്, മറ്റ് അണിയറ പ്രവർത്തകരും സിനിമ കാണാൻ എത്തിയിരുന്നു. വളാഞ്ചേരിയിലെ സാസ്കാരിക സംഘടനയായ ‘ഓട്ട’യുടെ നേതൃത്വത്തിലാണ് സിനിമ പ്രദർശിപ്പിച്ചത്.

Summary: The second short film by upcoming director Saheer Sam Zackariya, ‘How to make a Kite?’ screened before house packed audience in Popular paradise theater at Valanchery on Sunday morning.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!