HomeNewsCrimeഅനധികൃതമായി കടത്താന്‍ ശ്രമിച്ച 200 ചാക്ക് റേഷന്‍ ഗോതമ്പ് വളാഞ്ചേരിയില്‍ പിടികൂടി

അനധികൃതമായി കടത്താന്‍ ശ്രമിച്ച 200 ചാക്ക് റേഷന്‍ ഗോതമ്പ് വളാഞ്ചേരിയില്‍ പിടികൂടി

crime-banner

അനധികൃതമായി കടത്താന്‍ ശ്രമിച്ച 200 ചാക്ക് റേഷന്‍ ഗോതമ്പ് വളാഞ്ചേരിയില്‍ പിടികൂടി

വളാഞ്ചേരി: റേഷന്‍കടകളിലേക്ക് കൊണ്ടുവന്ന 200 ചാക്ക് ഗോതമ്പ് അനധികൃതമായി കടത്തുന്നതിനിടയില്‍ സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ പിടികൂടി. വളാഞ്ചേരി- പെരിന്തല്‍മണ്ണ റോഡില്‍ കൊളമംഗലത്ത് നധാസ് ഓഡിറ്റോറിയത്തിന് സമീപത്തുവെച്ചാണ് ലോറിയും 200 ചാക്ക് ഗോതമ്പും പിടികൂടിയത്. ബുധനാഴ്ച രാത്രി ഏഴരയോടെയായിരുന്നു സംഭവം.
തിരൂര്‍ താലൂക്ക് സപ്ലൈഓഫീസര്‍ വൈ. സലാമിന്റെ നേതൃത്വത്തില്‍ റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ കമലാധരന്‍, ജയന്‍, പി. സന്തോഷ്‌കുമാര്‍, വി. പ്രസന്നന്‍ എന്നിവര്‍ ചേര്‍ന്നാണ് ഗോതമ്പ് പിടിച്ചെടുത്തത്. തുടര്‍ന്ന് വളാഞ്ചേരി സ്റ്റേഷനിലെ എസ്.ഐമാരായ സദാനന്ദന്‍, കൃഷ്ണന്‍, സീനിയര്‍ പോലീസ് ഓഫീസര്‍ പ്രതീഷ് എന്നിവര്‍ചേര്‍ന്ന് കെ.എല്‍. 55 ജി. 2161 നമ്പര്‍ ലോറിയും ഗോതമ്പും കസ്റ്റഡിയിലെടുത്തു.
ഉദ്യോഗസ്ഥരെത്തി റോഡരികില്‍ നിര്‍ത്തിയിട്ട ലോറി പരിശോധിച്ചപ്പോഴാണ് ചാക്കുകളില്‍നിറച്ച ഗോതമ്പ് കണ്ടത്. എന്നാല്‍ ലോറിയില്‍ ഡ്രൈവറോ മറ്റാളുകളോ ഉണ്ടായിരുന്നില്ല.


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!