HomeNewsInitiativesപേപ്പർ പേന നിർമിച്ചു ജീവിതം കണ്ടെത്തുന്ന യുവാവ് പ്രളയദുരിതബാധിതരായ വിദ്യാർത്ഥികളെ സഹായിച്ചു മാതൃകയാവുന്നു

പേപ്പർ പേന നിർമിച്ചു ജീവിതം കണ്ടെത്തുന്ന യുവാവ് പ്രളയദുരിതബാധിതരായ വിദ്യാർത്ഥികളെ സഹായിച്ചു മാതൃകയാവുന്നു

seed-pen

പേപ്പർ പേന നിർമിച്ചു ജീവിതം കണ്ടെത്തുന്ന യുവാവ് പ്രളയദുരിതബാധിതരായ വിദ്യാർത്ഥികളെ സഹായിച്ചു മാതൃകയാവുന്നു

മാവുണ്ടീരി കടവ് : വിത്ത് പേപ്പർ പേനനിർമിച്ചു ജീവിതം കരുപിടിപ്പിക്കുന്ന ഭിന്നശേഷിക്കാരനായ ഫൈസൽ മാവുണ്ടിരികടവ് താൻ സ്വന്തമായി നിര്‍മ്മിച്ച കടലാസ് പേനകൾ പ്രളയ ബാധിതരായ കുട്ടികള്‍ക്ക് നൽകി മാതൃകയായി കഴിഞ്ഞ വാരം തൻറെ സുഹൃത്തുക്കൾ മുഖേന ദുരിതബാധിതരായ വിദ്യാർത്ഥികൾക്ക് എത്തിച്ച കടലാസ് വിത്ത് പേനകള്‍ കണ്ട് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പ്രൊഫസർ എം രവീന്ദ്രനാഥ് അടക്കമുള്ളവർ ഇദ്ദേഹത്തെ പ്രശംസിച്ചു.
seed-pen
ഒരുമണിക്കൂറിൽ നൂറോളം പേനകൾ നിർമിക്കുന്ന ഇദ്ദേഹത്തിൻറെ കഴിവ് അഭിനന്ദനർഹനീയമാണ് പേനകൾക്കുള്ളിൽ വിവിധ ഔഷധ സസ്യങ്ങളുടെ വിത്തുകൾകൂടി ഉൾപെടുത്തുന്നതോടെ ആവശ്യം കഴിഞ്ഞു ഉപേക്ഷിക്കുന്ന പേനകളിൽ നിന്നും മുള പൊട്ടി പുതിയൊരുസസ്യം വളർന്നു വരുന്നതോടെ പരിസ്ഥിതി സംരക്ഷണത്തിലേക്കുള്ള പുതിയ കാൽവെപ്പ് കൂടിയാണ് ഫൈസലിൻറെ കടലാസ് പേനകൾ.
faisal-seed
പെരിന്തൽമണ്ണ സ്വാന്തനം കൂട്ടായ്മ അംഗമായ ഫൈസലിൻറെ പേന നിർമാണം ഇന്ത്യൻ എക്സ്പ്രസ്സ് അടക്കമുള്ള ദേശീയ മാധ്യമങ്ങൾ വരേ പ്രശംസിക്കുകയും റിപ്പോർട്ട് നൽകുകയും ചെയ്തിട്ടുണ്ട്.
seed-pen
വിത്ത്പേന ആവശ്യമുള്ളവർക്ക് 8 രൂപ വിലയിലാണ് ഒരുപേന നൽകുന്നത് വിവാഹത്തിന് വധു വരൻമാരുടെ പേര് ബർത്ത്ഡേകൾക്ക് കുട്ടികളുടെ പേര് സമ്മേളനങ്ങൾ തുടങ്ങിയ ചടങ്ങുകൾക്ക് ആവശ്യക്കാർ നിർദ്ദേശിക്കുന്ന മാറ്റർ പേനയിൽ സ്റ്റ്ക്കർ ചെയ്ത് കൊടുക്കാനും ഇദ്ദേഹം റെഡിയാണ് (സ്റ്റിക്കർ ചെയ്യാൻ പേനയുടെ വിലയുടെ പുറമെ 1രൂപ). പേന ആവശ്യക്കാർക്ക് ഇന്ത്യയിൽ എവിടെയും കൊറിയർചെയ്ത് കൊടുക്കുകയും ചെയ്യുന്നുണ്ട് ഫൈസൽ. ഈ നമ്പറിൽ വിളിക്കാം 9947118475
ad


വളാഞ്ചേരി ഓൺലൈൻ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Click Here.
വളാഞ്ചേരി ഓൺലൈൻ ഇപ്പോൾ ടെലഗ്രാമിലും ലഭ്യമാണ്. സബ്സ്ക്രൈബ് ചെയ്യൂ Click Here

No Comments

Leave A Comment

Don`t copy text!